Authored by: ഋതു നായർ|Samayam Malayalam•3 Oct 2025, 7:39 am
നടിയും അഭിനേത്രിയുമായ നവ്യാ നായർ ബിസിനസുകാരനായ സന്തോഷ് മേനോനെ വിവാഹം കഴിച്ചത് 2010 ജനുവരി 21-ന് ആണ്. മുംബൈയിൽ മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന അന്ന് സന്തോഷ്
നവ്യ നായർ(ഫോട്ടോസ്- Samayam Malayalam)തിരിച്ചുവരവിൽ സ്ത്രീ കേന്ദ്രീകൃത കഥാപത്രങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന നവ്യയുടെ പുത്തൻ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ ആണ് പാപ്പരാസികൾക്ക് മുഖത്ത് അടിയേറ്റ പോലെ ഒരു കാഴ്ച കഴിഞ്ഞ ദിവസം നവ്യ ഫാൻസ് ആഘോഷിച്ചത്. അത് മറ്റൊന്നും ആയിരുന്നില്ല ഭരതനാട്യം അവതരിപ്പിച്ച ശേഷം സന്തോഷിൻറെ അമ്മക്ക് ഒപ്പം ചേർന്ന് നിൽക്കുന്ന ഒരു വീഡിയോ.
സന്തോഷ് മേനോനുമായി വേർപിരിഞ്ഞോ എന്ന ചോദ്യം നിരന്തരം ആയിരുന്നു നവ്യയുടെ സോഷ്യൽ മീഡിയ വോളിൽ. സന്തോഷിനൊപ്പം ഒരു ചിത്രം പങ്കുവക്കാത്തതും, വീട്ടിലെ പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തുടങ്ങിയ ആരോപങ്ങൾക്ക് ഇടയിൽ ആണ് ഗോസിപ്പുകാരുടെ വായടപ്പിക്കുന്ന തരത്തിൽ മറുപടി എത്തിയത്. ഭർത്താവിന്റെ അമ്മയെയും പെങ്ങളെയും സ്നേഹത്തോടെ ചേർത്ത് നിർത്തി ചിത്രത്തിന് പോസ് ചെയ്യുമ്പോൾ ഇതിൽപ്പരം എന്ത് മറുപടിയാണ് ഗോസിപ്പുകാർക്ക് കൊടുക്കാൻ എന്നാണ് ആരാധകർ തന്നെ ചോദിക്കുന്നത്.updating..





English (US) ·