ഇതിൽ ശരിക്കുള്ള സൗന്ദര്യ ആരാണ്! സത്യം പറ ഇജ്ജ് പ്രേതം അല്ലേ; ഞമ്മക്ക് ഇത് ബിസൊസിക്കാൻ പറ്റുന്നില്ല ആമിന! വൈറലായി ചിത്ര

5 months ago 5

Authored by: ഋതു നായർ|Samayam Malayalam20 Aug 2025, 1:14 pm

2004 ഏപ്രിൽ 17-നാണ് ബെം​ഗളൂരുവിനടുത്ത് രാജ്യത്തിനടുക്കിയ ദുരന്തം ഉണ്ടാകുന്നത്. മരിക്കുമ്പോൾ 32 വയസായിരുന്നു സൗമ്യ സത്യനാരായൺ എന്ന സൗന്ദര്യക്ക്, ഗർഭിണി ആയിരുന്നു ആ സമയത്ത് താരം

junior soundarya s look  video her look   is akin  to precocious   histrion   soundaryaജൂനിയർ സൗന്ദര്യ(ഫോട്ടോസ്- Samayam Malayalam)
ഒരാളെ പോലെ ഏഴുപേരുണ്ട് എന്നൊക്കെയാണ് പൊതുവെയുള്ള സംസാരം. തമ്മിൽ ഒരു ബന്ധവും ഇല്ലെങ്കിലും രൂപ സാദൃശ്യം കൊണ്ട് ആരും അന്തിച്ചുപോകും ചിലരെ കാണുമ്പൊൾ. അത്തരത്തിൽ കാവ്യക്കും ശോഭനക്കും, പാർവതിക്കും എന്ന് വേണ്ട മിക്ക താരങ്ങളുടെ രൂപ സാദൃശ്യവും ആയി സമാനതകൾ ഉള്ള സാധാരണക്കാരെ ആരാധകർക്ക് അറിയാം. ഏറെ നാളായി സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ് ചിത്ര എന്ന യുവതി പങ്കുവയ്ക്കുന്ന വീഡിയോസ്.

' ജൂനിയർ സൗന്ദര്യ ', എന്ന പേരിൽ അറിയപ്പെടുന്ന യുവതി മലയാളിയല്ല. ചിത്ര എന്നാണ് താരത്തിന്റെ യാതാർത്ഥ പേര്. അന്തരിച്ച നടി സൗന്ദര്യയുമായുള്ള സാമ്യം കൊണ്ട് ശ്രദ്ധ നേടിയ ഒരു യുവതിയാണ് ജൂനിയർ സൗന്ദര്യ. സൗന്ദര്യയുടെ ഐക്കണിക് ലുക്കുകളും രംഗങ്ങളും, പ്രത്യേകിച്ച് ഭാവങ്ങളും ശരീരഭാഷയും തന്റെ ഓരോ വീഡിയോയിലും ഉൾപ്പെടുത്താൻ ചിത്ര ശ്രമിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അതുകൊണ്ടുതന്നെയാണ് ചിത്രക്ക് അവർക്ക് "ജൂനിയർ സൗന്ദര്യ" എന്ന വിളിപ്പേര് ലഭിച്ചത്.

ചിത്ര സോഷ്യൽ മീഡിയയിൽ വലിയൊരു ഫോളോവേഴ്‌സിനെ തന്നെ നേടിയിട്ടുണ്ട്, അവിടെ ചിത്ര പങ്കിടുന്നതിൽ അധികവും സൗന്ദര്യയും ആയി റിലേറ്റഡ് ആയ വീഡിയോസ് ആണ്. ശരിക്കും സൗന്ദര്യയുടെ കൂടപ്പിറപ്പ് ആണോ നിങ്ങൾ, ശരിക്കും പ്രേതം ആണോ ആമിന അന്ന് ഫ്‌ളൈറ്റിൽ വച്ചെന്താണ് സംഭവിച്ചത് എന്നിങ്ങനെയുള്ള കമന്റുകൾ മുതൽ രസകരമായ നിരവധി കമന്റുകൾ ആണ് നിറയുന്നത്. അതിൽ മലയാളീസ് ആണ് കൂടുതൽ കമന്റ്സും പങ്കിടുന്നത്.

ALSO READ: വിശാഖക്കാരൻ മമ്മുക്ക! സെപ്റ്റംബർ ഏഴിന് മാമച്ചിയുടെ പിറന്നാളാണ്; പുതിയ രൂപം പുതിയ ഭാവം; ആ വരവിനായി ഞാനും കാത്തിരിക്കുന്നുചിത്രക്കും സൗന്ദര്യക്കും ഒരുപോലെ എന്ന് തോന്നിക്കാവുന്ന രീതിയിൽ ആണ് മിക്ക വീഡിയോസും ഇവർ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് മുഖഭാവം, സൗന്ദര്യയോട് വളരെ സാമ്യമുള്ളതാണ്, ഇത് ചിത്രയെ ചുരുങ്ങിയ കാലം കൊണ്ട് 627K followers എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാവപ്രകടനങ്ങൾ , ശരീരഭാഷ, പെരുമാറ്റരീതികൾ എന്നിവയുൾപ്പെടെ സൗന്ദര്യയുടെ അഭിനയ ശൈലി പകർത്തുന്നതിൽ ചിത്ര തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ട്.


ALSO READ:നേരമില്ല, രണ്ടാൾക്കും തിരക്കാണ്; കൈലിയും തിമോത്തിയും വേർപിരിയുന്നു എന്ന വാർത്തയിലെ സത്യം? ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രയ്ക്ക് ശക്തമായ ആരാധകവൃദ്ധമുണ്ട് . തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഒന്നിലധികം ഭാഷകളിൽ സൗന്ദര്യ അവതരിപ്പിച്ച കഥാപാത്രങ്ങളെ അത്രയും റിസേർച്ച് ചെയ്താണ് ചിത്ര അവതരിപ്പിക്കുന്നത്.
Read Entire Article