ഇതെങ്ങനെ സാധിച്ചു, പ്രസവ ശേഷം തടി കുറച്ചതിനെ കുറിച്ച് കാജല്‍ അഗര്‍വാള്‍; ഇപ്പോള്‍ എങ്ങനെയായാലും എനിക്ക് പ്രശ്‌നമില്ല

1 week ago 2

Authored by: അശ്വിനി പി|Samayam Malayalam23 May 2026, 8:47 p.m. IST

കുഞ്ഞ് പിറന്നതിന് ശേഷം പഴയ ശരീര സൗന്ദര്യത്തിലേക്ക് എത്താനുള്ള കാജല്‍ അഗര്‍വാളിന്റെ യാത്ര ശരിക്കും ഇന്‍സ്പയറിങ് ആയിരുന്നു. അതൊട്ടും എളുപ്പമായിരുന്നില്ല എന്ന് നടി പറയുന്നു

kajal aggarwal lookകാജൽ അഗർവാൾ
പ്രസവ ശേഷമുള്ള കാജല്‍ അഗര്‍വാളിന്റെ മാറ്റം ആരാധകരെ സംബന്ധിത്ത് വലിയ അമ്പരപ്പായിരുന്നു. ഒരു സര്‍ജറിയും ചെയ്യാതെയാണ് കാജല്‍ തന്റെ പഴയ ശരീര സൗന്ദര്യത്തിലേക്ക് തിരിച്ചെത്തിയത്. കൃത്യമായ ലക്ഷ്യവും അതിനായുള്ള ആത്മസമര്‍പ്പണവും കാജലിന് ഉണ്ടായിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ എങ്ങനെ ഇത് സാധിച്ചു എന്ന ചോദ്യത്തിന് നടി പ്രതികരിച്ചു.

എളുപ്പമായിരുന്നില്ല, ഒട്ടും എളുപ്പമായിരുന്നില്ല. വളരെ കഷ്ടപ്പാടായിരുന്നു. എനിക്ക് വീണ്ടും അഭിനയിക്കണം, അതിന് ശരീര സൗന്ദര്യം വീണ്ടെടുക്കണം എന്നൊന്നുമുള്ള ഉദ്ദേശം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ എന്റെ ശരീരത്തെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടൊരു മാറ്റത്തിന് ഞാന്‍ ശ്രമിച്ചിട്ടുമില്ല.

Also Read: ബാഡ് ബോയ് എന്ന എന്റെ ഇമേജ് വൈറ്റ് വാഷ് ചെയ്യാനുള്ള ശ്രമത്തിലാണ്; തിരിച്ചുവരവില്‍ ശ്രീനാഥ് ഭാസി പറയുന്നു

അതിനൊരു പ്രോസസുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഓകെ ഇത് പതിയെ മാത്രമേ കുറയുകയുള്ളൂ. ആ സമയത്ത് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത് കുഞ്ഞിന്റെ കാര്യത്തില്‍ തന്നൊയിരുന്നു. കുറച്ച് തൂക്കം ഞാന്‍ കുറക്കേണ്ടി വരും, അങ്ങനെ കുറഞ്ഞില്ല എങ്കിലും എനിക്കതില്‍ പ്രശ്‌നമില്ല എന്നാണ് അന്ന് ചിന്തിച്ചിരുന്നത്.

പക്ഷേ അതിന് മുന്‍പ് ഇന്ന രീതിയില്‍ ആയിരിക്കണം, ഇത്ര സൈസില്‍ ആയിരിക്കണം എന്നതില്‍ എനിക്ക് വളരെ അധികം നിര്‍ബന്ധങ്ങളും താത്പര്യങ്ങളും ഉണ്ടായിരുന്നു. ഡ്രസ്സുകള്‍ ധരിക്കുമ്പോള്‍ ഞാന്‍ ഇന്ന സൈസില്‍ ആയിരിക്കണം എന്ന കാര്യത്തിലൊക്കെ വളരെ അധികം ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് അങ്ങനെയൊന്നുമില്ല, എങ്ങനെയായിരുന്നാലും എനിക്ക് ഓകെ എന്ന മൈന്റ് സെറ്റിലേക്ക് ഞാന്‍ എത്തി.

Also Read: സൈബര്‍ അറ്റാക്ക്, മതത്തെ ചൊല്ലിയുള്ള വിമര്‍ശനം; ഒരുപാട് നേരിട്ടു അന്‍സിബ ഇവിടെ വരെ എത്താന്‍!


എന്റെ മൈന്റ് സെറ്റ് മാറിയപ്പോള്‍ എല്ലാം ശരിയായി എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ തീര്‍ച്ചയായും, പ്രസവ ശേഷം എനിക്ക് ആ മൈന്റ് സെറ്റ് കുറച്ച് മോശം തന്നെയായിരുന്നു. കുഞ്ഞ് വന്ന് കഴിഞ്ഞാല്‍ കുറേയധികം ഹോര്‍മോണല്‍ വ്യത്യാസം ഒക്കെയുണ്ടാവും. മൂഡ് സ്വിങ്‌സ് ഉണ്ടാവും. വെയിറ്റ് എങ്ങനെ കുറക്കാം എന്നൊക്കെയുള്ള ആശങ്കകളുണ്ടാവും. അതൊക്കെ സ്വാഭാവികമാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ എന്റെ ചിന്താഗതി മാറ്റി എന്നാണ് കാജള്‍ അഗര്‍വാള്‍ പറയുന്നത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article