ഇതെന്തപ്പാ ശരിക്കും ബോംബ്! മറക്കാനാവാത്ത ക്ലൈമാക്സോടെ കണ്ണപ്പ; ലാലേട്ടന്റെ കിരാത അവതാരവും; 'എ ഡിവോഷണൽ പവർ ഹൗസ്'

6 months ago 6

Authored by: ഋതു നായർ|Samayam Malayalam27 Jun 2025, 7:51 am

കേരളത്തിൽ ആശിർവാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിലാണ് ചിത്രം വിതരണം നിർവഹിക്കുന്നത്. തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കൂടിയാണ് കണ്ണപ്പ,

വിഷ്ണു മഞ്ചു കണ്ണപ്പവിഷ്ണു മഞ്ചു കണ്ണപ്പ (ഫോട്ടോസ്- Samayam Malayalam)
മലയാള സിനിമ പ്രേമികളും ആകാംക്ഷാപൂർവ്വം കാത്തിരുന്ന സിനിമയാണ് കണ്ണപ്പ. ട്രെയ്‌ലർ ഇറങ്ങിയപ്പോൾ മുതൽ റിലീസ് ദിവസം വരെ ആകാംഷയോടെ ആരാധകർ ഉറ്റുനോക്കിയ ചിത്രം ഒരു കംപ്ലീറ്റ് ഡിവോഷണൽ പവർ ഹൗസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കണ്ണപ്പ ഇതെന്തപ്പാ!! എന്ന് സിനിമ കാണുന്ന ആരുടെയും മനസ്സിൽ തോന്നിപ്പോകുന്ന സീനുകൾ ആണ് പ്രേക്ഷകന് ആസ്വദിക്കാൻ സാധിക്കുന്നതെന്നും തുടക്കം മുതൽക്കേ അഭിപ്രായം വന്നിരുന്നു.

'ഡിവോഷണൽ പവർ ഹൗസ്', എന്ന് വിശേഷിപ്പിച്ചതുപോലെ തന്നെ ക്ലൈമാക്‌സിന് തീർത്തും വൈകാരികമായ സീനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന. ആരുടേയും മനസ് നിറയ്ക്കുന്ന ഭക്തിയും കണ്ണുനീർ വാർത്തുപോകുന്ന രംഗങ്ങളും കൊണ്ട് അതിഗംഭീരമാണ് ക്ലൈമാക്സ് രംഗങ്ങൾ. വിഷ്ണു മഞ്ചുവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തെയും പ്രഭാസിന്റെയും മോഹൻലാലിന്റെയും കാമിയോ റോളുകളെയും കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചകൾ.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും ആരാധകർ ഏറെയുണ്ട് ഏറെ വൈകാരികമായ ചില മുഹൂർത്തങ്ങൾ ആണ് സിനിമയുടെ ഹൈലറ്റ്, ശിവഭക്തർക്കും പുരാണ സിനിമ പ്രേമികൾക്കും ആകർഷകമായ ഒരു കാഴ്ചയാകും കണ്ണപ്പ ഒരുക്കുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട.

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ഒരു ഡിവോഷണൽ ആക്ഷൻ ത്രില്ലർ മൂവിയാണ് കണ്ണപ്പ'. ആന്ധ്രാപ്രദേശിലെ ചെഞ്ചു ഗോത്രത്തിൽ നിന്നുള്ള തിന്നാടു എന്ന ഗോത്ര വേട്ടക്കാരനായ കണ്ണപ്പയുടെ ഇതിഹാസ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരീശ്വരവാദിയിൽ നിന്നും നിസ്വാർത്ഥമായ വിശ്വാസത്തിലൂടെ ഭഗവാൻ ശിവന്റെ ഏറ്റവും അർപ്പണബോധമുള്ള അനുയായികളിൽ ഒരാളായി അദ്ദേഹം മാറുന്നു.

വിഷ്ണു മഞ്ചു 'കണ്ണപ്പ' എന്ന ടൈറ്റിൽ റോളിൽ എഴുമ്പോൾ കിരാതയായിട്ടാണ് ലാലേട്ടൻ (മോഹൻലാൽ) അവതരിക്കുന്നത്. വിഷ്ണു മഞ്ചുവിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ തന്നെ ഈ സിനിമയിലൂടെ നടക്കുമെന്നാണ് നിരൂപകർ പറയുന്നത് പ്രത്യേകിച്ച് ചിത്രത്തിന്റെ വൈകാരിക ക്ലൈമാക്‌സ് രംഗങ്ങൾ വിഷ്ണു മഞ്ചു അതിഗംഭീരമാക്കിയിട്ടുണ്ടെന്നാണ് റിപോർട്ട്.

മോഹൻ ബാബു, ആർ. ശരത്കുമാർ, മധു, ബ്രഹ്മാനന്ദം തുടങ്ങിയവർ വേഷമിടുന്ന സിനിമയിൽ കാമിയോ റോളിൽ ആണ് ലാലേട്ടൻ എത്തുന്നത് . കിരാതയായി മോഹൻലാലും, രുദ്രനായി പ്രഭാസും, ശിവനായി അക്ഷയ് കുമാറും, പാർവതി ദേവിയായി കാജൽ അഗർവാളും ചിത്രത്തിൽ നിറയുന്നു.

'കണ്ണപ്പ'യുടെ നിർമ്മാണം വിഷ്ണു മഞ്ചുവാണ് . തന്റെ ഒരു ദശാബ്ദക്കാലത്തെ സ്വപ്ന പദ്ധതിയായിരുന്നു ഇതെന്നും വിഷ്ണു പറഞ്ഞിരുന്നു 2023 ഓഗസ്റ്റിൽ ആരംഭിച്ച ഈ ചിത്രം പ്രധാനമായും ന്യൂസിലൻഡിലാണ് ചിത്രീകരിച്ചത്, സംഗീതം ഒരുക്കിയത് സ്റ്റീഫൻ ദേവസിയാണ്.

ആന്ധ്രാപ്രദേശിലെ ചെഞ്ചു ഗോത്രത്തിൽ നിന്നുള്ള തിന്നാടു എന്ന വേട്ടക്കാരനായ 'കണ്ണപ്പ'യുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. വായിൽ നിന്നുള്ള വെള്ളവും വേട്ടയിൽ നിന്നുള്ള മാംസവും ഉൾപ്പെടെയുള്ള അസാധാരണമായ വഴിപാടുകളിലൂടെ അദ്ദേഹം ശിവനോടുള്ള അസാധാരണമായ ഭക്തി പ്രകടിപ്പിക്കുന്നു. ശിവലിംഗത്തിന്റെ രക്തസ്രാവം തടയാൻ സ്വന്തം കണ്ണുകൾ ബലിയർപ്പിക്കുന്ന ഐതിഹാസിക പ്രവൃത്തിയാണ് അദ്ദേഹത്തിന്റെ ഭക്തിയുടെ പാരമ്യത്തെ അടയാളപ്പെടുത്തുന്നത്.
Read Entire Article