ഇതെന്തൊരു ചിരിയാ ജോമോളേ.. എന്തൊരു സുന്ദരിയാ; ശരിയായ കമ്പിനി കിട്ടിയാല്‍ അങ്ങനെയാണ് എന്ന് നടി

1 month ago 3
ബാലതാരമായി സിനിമാ ലോകത്തേക്ക് വന്നതാണ് ജോമോള്‍ . സിനിമയില്‍ നിന്ന് വലിയൊരു ബ്രേക്ക് എടുത്ത് മാറി നിന്നതിന് ശേഷം ഇപ്പോള്‍ ഇടയ്‌ക്കൊക്കെ ശബ്ദത്തിലൂടെയും ചെറിയ ചില റോളുകളിലൂടെയും ജോമോള്‍ തിരിച്ചുവരവ് നടത്തുന്നുണ്ട്. നടിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിക്കുന്നത്.

നിറഞ്ഞു ചിരിക്കുന്ന ഏതാനും ഫോട്ടോകള്‍ക്കൊപ്പമാണ് ജോമോളുടെ പോസ്റ്റ്. ശരിയായ കമ്പനി നമുക്കൊപ്പം ഉണ്ടായാല്‍ എല്ലാം വളരെ ലളിതമായി തോന്നും എന്ന ക്യാപ്ഷനോടെയാണ് ജോമോള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. മനസ്സ് നിറഞ്ഞ ജോമോളുടെ ചിരിയും സൗന്ദര്യവും തന്നെയാണ് ചിത്രങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണം. എന്തൊരു ചിരിയാണിത്, എന്ത് സുന്ദരിയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

Also Read: ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ അടിച്ച് പൊളിച്ച് ആഘോഷിച്ച ബര്‍ത്ത്‌ഡേ; ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയാമണി

ഒരു വടക്കന്‍ വിരഗാഥ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമാ ലോകത്തേക്ക് വന്നതാണ് ജോമോള്‍. അതിന് ശേഷം നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. എന്ന് സ്വന്തം ജാനകികുട്ടി എന്ന ചിത്രമാണ് ജോമോളുടെ കരിയരിലെ ഏറ്റവും വലിയ ബ്രേക്ക്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും, നാഷണല്‍ അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്. പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, നിറം പോലുള്ള സിനിമകളാണ് ജോമോളെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രേക്ഷക മനസ്സിലേക്കെത്തുന്നത്.

2002 ല്‍ ചന്ദ്രശേഖരപ്പിള്ളയുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് ജോമോള്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. രണ്ട് മക്കളുടെ അമ്മയായി, പിന്നീട് ജോമോളുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വികെ പ്രകാശിന്റെ കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ 2017 ല്‍ ആയിരുന്നു ജോമോളുടെ തിരിച്ചുവരവ്. അതിന് ശേഷം ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിലും ജോമോള്‍ അഭിനയിക്കുകയുണ്ടായി. കാതല്‍ ദ കോര്‍ എന്ന ചിത്രത്തില്‍ ജ്യോതികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും ജോമോളാണ്.


അഭിനയത്തെക്കാള്‍ ഇപ്പോള്‍ ജോമോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് ഡാന്‍സിലാണ്. ഡാന്‍സിനൊപ്പം ബിസിനസ്സും നടത്തുന്നുണ്ട്. വല്ലപ്പോഴുമാത്രമാണ് ഇത്തരത്തില്‍ തന്റെ ഒരു ഫോട്ടോയോ വിശേഷമോ ജോമോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.
Read Entire Article