31 July 2025, 04:32 PM IST

ടോസിനിടെ ഇന്ത്യ-ഇംഗ്ലണ്ട് നായകന്മാർ | PTI
കെന്നിങ്ടണ്‍: ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം. ഓവലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓവലിലും ടോസ് നഷ്ടപ്പെട്ടതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടു.
ടെസ്റ്റ് ചരിത്രത്തില്‍ 14-ാം തവണയാണ് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഒരു ടീമിന് ടോസ് നഷ്ടപ്പെടുന്നത്.ഗില്‍ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ഒരു ടോസ് പോലും താരത്തിന് നേടാനായിട്ടില്ല. തുടര്‍ച്ചയായി ഇത് 15-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്.
അവസാനമായി ഇന്ത്യക്ക് ടോസ് നേടാനായത് ഈ വര്‍ഷം ജനുവരിയിലാണ്. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലായിരുന്നു അത്. അന്ന് സൂര്യകുമാര്‍ യാദവായിരുന്നു നായകന്‍. പിന്നീട് 15 മത്സരങ്ങളിലും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടു. രണ്ട് ടി20 മത്സരങ്ങള്‍, എട്ട് ഏകദിനമത്സരങ്ങള്‍, അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയില്‍ ടീമിന് ടോസ് വിജയിക്കാനായില്ല.
Content Highlights: Gill loses 5th flip arsenic captain, extends India's toss-losing streak to 15








English (US) ·