'ഇതെന്റെ ആദ്യത്തെ ഫാൻബോയ് മൊമെന്റ്'; എ.ആർ. റഹ്മാൻ തന്നെ ഇൻസ്റ്റാ​ഗ്രാമിൽ ഫോളോ ചെയ്തെന്ന് സുഷിൻ

5 months ago 6

19 August 2025, 09:22 AM IST

Sushin and AR Rahman

സുഷിൻ ശ്യാം, എ.ആർ. റഹ്മാൻ | ഫോട്ടോ: ശ്രീജിത് പി. രാജ്| മാതൃഭൂമി, AFP

ലയാളികളുടെ പ്രിയ സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിനെ ഇൻസ്റ്റാ​ഗ്രാമിൽ ഫോളോ ചെയ്ത് എ.ആർ. റഹ്മാൻ. സുഷിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റാ​ഗ്രാമിൽ മാത്രം എട്ടുമില്യണിലേറെ ഫോളോവർമാരുള്ള വ്യക്തിത്വമാണ് എ.ആർ. റഹ്മാൻ. സുഷിൻ ശ്യാമിനാകട്ടെ അഞ്ച് ലക്ഷത്തിലേറെയും.

എ.ആർ. റഹ്മാൻ തന്നെ ഫോളോ ചെയ്യാനാരംഭിച്ച വിവരം ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സുഷിൻ ശ്യാം അറിയിച്ചത്. 'ശരിക്കും ഇതെന്റെ ആദ്യത്തെ ഫാൻ ബോയ് മൊമെന്റ് ആണ്. നിങ്ങളുടെ സന്ദേശത്തിന് നന്ദിയുണ്ട്' എന്നാണ് ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ട് സുഷിൻ ശ്യാം കുറിച്ചത്.

അമൽനീരദ് സംവിധാനം ചെയ്ത ബൊ​ഗെയ്ൻവില്ലയാണ് സുഷിൻ ഒടുവിൽ സം​ഗീതസംവിധാനം നിർവഹിച്ച മലയാളചിത്രം. ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ആണ് സുഷിന്റേതായി വരുന്ന പുതിയ ചിത്രം. 'റേ' എന്ന ആൽബത്തിലൂടെ ഇൻഡി മ്യൂസികിലേക്കും സുഷിൻ അടുത്തിടെ രം​ഗപ്രവേശം ചെയ്തിരുന്നു. ഡൗൺട്രോഡൻസ് എന്ന സ്വന്തം ബാൻഡിനൊപ്പം സംഗീത പരിപാടികളിലും സുഷിൻ സജീവമാണ്.

കമൽ ഹാസനെ നായകനാക്കി മണിരത്നം സംവിധാനംചെയ്ത ത​ഗ് ലൈഫ് ആണ് എ.ആർ. റഹ്മാൻ സം​ഗീതമൊരുക്കി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം. രാമായണ ആണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. വിഖ്യാത ഹോളിവുഡ് സം​ഗീതജ്ഞൻ ഹാൻസ് സിമ്മറുമൊത്താണ് രാമായണയിലെ ​ഗാനങ്ങൾ റഹ്മാൻ ഒരുക്കുന്നത്.

Content Highlights: Music maestro A.R. Rahman started pursuing Malayalam composer Sushin Shyam connected Instagram

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article