'ഇതൊക്കെ എങ്ങനെ കണ്ടുകൊണ്ടിരിക്കും?, തല പെരുക്കും'; ചോരക്കളിയുമായി 'ബാ​ഗി 4' ട്രെയിലർ

4 months ago 6

Baaghi 4

ബാ​ഗി 4 ട്രെയിലറിൽനിന്ന് | സ്ക്രീൻ​ഗ്രാബ്

ടൈ​ഗർ ഷ്റോഫ് നായകനാകുന്ന ബാ​ഗി 4 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് നാൽപ്പത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ രക്തച്ചൊരിച്ചിലും തീവ്രമായ ആക്ഷൻ രംഗങ്ങളുംകൊണ്ട് സമ്പന്നമാണ്. സഞ്ജയ് ദത്ത് ആണ് പ്രധാനവില്ലൻ വേഷത്തിൽ. സഞ്ജയ് ദത്ത് ആദ്യമായാണ് 'ബാഗി' ഫ്രാഞ്ചൈസിയിൽ വേഷമിടുന്നത്. കന്നഡ സംവിധായകൻ എ. ഹർഷയാണ് ചിത്രം ഒരുക്കുന്നത്.

പ്രണയം, പ്രതികാരം, അക്രമം എന്നീ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നായകനേയും വില്ലനേയും പരസ്പരം ബന്ധമുള്ള, ഹൃദയം തകർന്ന കാമുകന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചെകുത്താന്റെ പ്രണയത്തിൽ ദൈവത്തിന് എന്തുകാര്യം എന്ന് ട്രെയിലറിൽ സഞ്ജയ് ​ദത്തിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിവരാണ് നായികമാരായെത്തുന്നത്. മിസ് യൂണിവേഴ്സ് 2021 ആയിരുന്ന സന്ധുവിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് 'ബാഗി 4'. ശ്രേയസ് തൽപാഡെ, സൗരഭ് സച്ച്ദേവ, ഉപേന്ദ്ര ലിമായെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

അക്രമാസക്തമായ ആക്ഷൻ രം​ഗങ്ങൾ കണക്കിലെടുത്ത് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ കാണുന്നതിനും നിയന്ത്രണമുണ്ട്. പ്രായപൂർത്തിയായെന്ന് സ്ഥിരീകരിച്ച ശേഷം ലോ​ഗിൻ ചെയ്താൽ മാത്രമേ ട്രെയിലർ കാണാനാവൂ. കടുത്ത വയലൻസ് കാരണം ചിത്രത്തിന്റെ ടീസറിന് നേരത്തെ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

മുൻപ് 'ബാഗി', 'ബാഗി 2', 'ബാഗി 3' എന്നീ ചിത്രങ്ങളിലും ടൈ​ഗർ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളുടെ കഥകൾ വ്യത്യസ്തമായിരുന്നെങ്കിലും, എല്ലാത്തിലും അദ്ദേഹത്തിന്റെ റോണി എന്ന കഥാപാത്രമായിരുന്നു നായകൻ. നദിയാവാല ഗ്രാൻഡ്സൺസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാജിദ് നദിയാവാല കഥയും തിരക്കഥയും എഴുതിയിരിക്കുന്നു. വി. വെങ്കട്ട്,കെച്ച കംബാക്ഡീ, കെവിൻ കുമാർ, സ്റ്റൺ ശിവ എന്നിവരാണ് സംഘട്ടനസംവിധാനം. ഈ വർഷം സെപ്റ്റംബർ 5-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Content Highlights: Tiger Shroff Returns successful Explosive 'Baaghi 4' Trailer: A Glimpse of Intense Action and Revenge

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article