.jpg?%24p=a5ea065&f=16x10&w=852&q=0.8)
ഭാമ, കൃഷ്ണ കുമാറും ദിയ കൃഷ്ണയും | Photo: Mathrubhumi
ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികരണവുമായി നടി ഭാമ. കേസുമായി ബന്ധപ്പെട്ട നടത്തിയ വാര്‍ത്താസമ്മേളനത്തിലെ കൃഷ്ണകുമാറിന്റെ വാക്കുകള്‍ പങ്കുവെച്ച് ഭാമ അദ്ദേഹത്തെ പ്രശംസിച്ചു. തന്റെ മകള്‍ക്കൊരു പ്രശ്‌നമുണ്ടായാല്‍ ഏതറ്റംവരേയും പോകുമെന്ന് പറയുന്ന കൃഷ്ണകുമാറിന്റെ വീഡിയോയാണ് ഭാമ പങ്കുവെച്ചത്. 'അച്ഛന്‍' എന്നെഴുതി ഹൃദയത്തിന്റെ ഇമോജിയും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.
'എന്റെ മകള്‍ക്കൊരു ബുദ്ധിമുട്ടുണ്ടായാല്‍ ഏത് ലെവലിലേക്കും ഞാന്‍ പോകും. മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് അതിന്റെ ബുദ്ധിമുട്ട് മനസിലാവും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഗര്‍ഭിണിയായ മകളെ രാത്രി പത്തും പതിനൊന്നും മണിക്ക് ഒരുത്തന്‍ വിളിച്ചാല്‍... ഞാന്‍ സംസാരിച്ചതൊക്കെ, എന്റെ കണക്കുകൂട്ടലില്‍ വളരെ മാന്യമായ ഭാഷയാണ്', എന്ന് വീഡിയോയില്‍ കൃഷ്ണകുമാര്‍ പറയുന്നു.
'നമ്മുടെ എംഎല്‍എയ്ക്കുപോലുമുണ്ടായ ബുദ്ധിമുട്ട് നിങ്ങളെല്ലാം കണ്ടുകാണുമല്ലോ? രാത്രി കാലത്ത് ഒരു പുരുഷന്‍ വിളിച്ചിട്ടുപോലും ഏത് രീതിയില്‍ പെരുമാറേണ്ടി വന്നു എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? അപ്പോള്‍ എന്റെ മകളെ ഏതോ ഒരുത്തന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാല്‍, ഇതൊക്കെ കൈവെക്കേണ്ട കേസുകളാണ്', കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.
'നമ്മുടെ നാട്ടില്‍ ക്രിമിനലുകള്‍ കൂടി വന്നുകൊണ്ടിരിക്കുകയാണ്. ക്രിമിനല്‍ പ്രവൃത്തി ചെയ്തവരുടെ പിന്നില്‍ ആരാണ്. ഈ കുട്ടികള്‍ക്ക് അതിനുള്ള കഴിവൊന്നുമില്ല, സാധാരണകുട്ടികളാണ്. ഇവരുടെ കൈയില്‍ പണമിരിക്കുന്നതുകൊണ്ട് ആരോ ഇടപെട്ടാണ് പ്രശ്‌നം ഇത്ര വഷളാക്കിയത്', എന്നുമാണ് കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നത്.
Content Highlights: Actress Bhama praised G. Krishnakumar connected Diya Krishna issue
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·