Authored by: അശ്വിനി പി|Samayam Malayalam•14 May 2026, 1:26 p.m. IST
മെയ് 14 ന് ഫാന്‍സ് ഷോയോടുകൂടെ സൂര്യയുടെ കറുപ്പ് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ സിനിമ തിയേറ്ററുകളിലേക്ക് എത്തിയില്ല
കറുപ്പ്എന്നാല് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കറുപ്പ് തിയേറ്ററുകളിലേക്ക് എത്തിയില്ല. നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് റിലീസ് തടസ്സപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷയോടെ തിയേറ്ററിലേക്ക് സിനിമ കാണാന്‍ വന്നതിന് ശേഷമാണ് സിനിമ റിലീസ് ചെയ്യില്ല എന്ന വാര്‍ത്ത ഫാന്‍സുകാര്‍ അറിയുന്നത്. വ്യാപകമായ പ്രതിഷേധവും നിരാശയും പങ്കുവച്ച് പലരും സോഷ്യല്‍ മീഡിയയില്‍ എത്തി. ഈ സാഹചര്യത്തിലാണ് സംവിധായകന്‍ ആര്‍ ജെ ബാലാജി ഇമോഷണലായ ഒരു പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.
Also Read: എട്ട് വര്‍ഷം, അഞ്ച് സര്‍ജറി, ആറാം തവണയും കാന്‍സര്‍; നടന്‍ ഷാരിബും ഭാര്യയും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുന്നുറിലീസ് വൈകിയതിലും എല്ലാവര്‍ക്കും നിരാശ നല്‍കിയതിലും ക്ഷമ പറയുന്നു എന്ന് പറഞ്ഞ് കരയുകയായിരുന്നു ആര്‍ ജെ ബാലാജി. കറുപ്പ് എന്ന സിനിമയെ സംബന്ധിച്ച് വരുന്ന ലാസ്റ്റ് അപ്‌ഡേറ്റ് ആവും ഇത് എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു, എല്ലാ ഫാന്‍സിനോടും ഞാന്‍ ക്ഷമ ചോദിയ്ക്കുന്നു. സിനിമ കാണാനായി ഒരുപാട് ദൂരം യാത്ര ചെയ്ത് രാവിലെ ഒന്‍പത് മണിക്ക് മുന്‍പ് തിയേറ്ററില്‍ എല്ലാവരും വന്നിരിക്കാം. അത് തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും ആന്ധ്രയിലും എല്ലാം. ഏത് നാട്ടിലായിരുന്നാലും എല്ലാവരോടും ഞാന്‍ ക്ഷമ ചോദിയ്ക്കുന്നു.
എല്ലാവരും സിനിമ കാണാന്‍ വരുന്നത് തന്നെ നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറന്ന് രണ്ടര മണിക്കൂര്‍ റിലാക്‌സ് ചെയ്ത് എല്ലാം മറക്കാനാണ്. അങ്ങനെ ഒരു സിനിമ കാണുന്നത് തന്നെ ഇത്രയം വലിയ സ്ട്രസ്സ് തരുന്നത് വലിയ പ്രയാസമാണ്. ഞാന്‍ ഇതൊട്ടും പ്രതീക്ഷിച്ചതല്ല. ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുന്‍പ് പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് സിനിമ റിലീസ് ആവും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മെയ് 14 ന് കറുപ്പ് റിലീസ് ആയി വലിയ സൂപ്പര്‍ ഹിറ്റ് ആവും എന്ന് ഞാന്‍ എന്നും ആലോചിച്ചിരുന്നു. അത് എന്റെ മാനിഫെസ്റ്റേഷനായിരുന്നു.
ഇപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു, കരച്ചില്‍ വരുന്നു. അതുണ്ടാവും, നല്ല വേദനയുണ്ട്. പക്ഷേ എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്, ദൈവം ഇതിനൊരു പരിഹാരം ഇന്ന് വൈകുന്നേരത്തിന് മുന്‍പ് കാണുമെന്ന്. സൂര്യ സര്‍ അടക്കം പലരും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. തീര്‍ച്ചയായും സിനിമ റിലീസ് ആയാല്‍ നിങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെടും എന്ന വിശ്വാസം എനിക്കുണ്ട്. എല്ലാം നല്ലതായി തന്നെ നടക്കട്ടെ- ആര്‍ജെ ബാലാജി പറഞ്ഞു






English (US) ·