ബി. ബാലഗോപാല്‍/ മാതൃഭൂമി ന്യൂസ്
28 July 2025, 11:43 AM IST

പ്രതീകാത്മക ചിത്രം, സൗബിൻ ഷാഹിർ | Photo: AFP, Mathrubhumi
ന്യൂഡല്‍ഹി: 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും, ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയല്ലേയെന്നും ആരാഞ്ഞ കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസ്സമ്മതിച്ചു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ ലാഭവിഹിതത്തില്‍ 40% നല്‍കാമെന്ന് വാഗ്ദാനംചെയ്ത് തന്റെ പക്കല്‍നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്ന് ആരോപിച്ച് സിറാജ് ഹമീദ് ആണ് കേസ് നല്‍കിയിരുന്നത്. കേസില്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിറാജ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് സിറാജിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിച്ചത്.
Content Highlights: Supreme Court refuses to interfere successful the anticipatory bail granted to Soubin Shahir
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·