Authored byഅശ്വിനി പി | Samayam Malayalam | Updated: 11 May 2025, 12:57 pm
വിവാഹ മോചന നടപടികൾ കോടതിയിൽ നടന്നുകൊണ്ടിരിക്കെ മറ്റൊരു പെൺകുട്ടിക്കൊപ്പം മാച്ചിങ് ഡ്രസ്സ് ഒക്കെയിട്ട് കൈ കോർത്ത് നടക്കുന്നത് സ്വന്തം മക്കളെ എത്ര വേദനിപ്പിയ്ക്കും എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം
രവി മോഹനും കെനീഷയമായുള്ള ബന്ധം ചർച്ചയാവുന്നു (ഫോട്ടോസ്- Samayam Malayalam) മാസങ്ങൾക്ക് മുൻപാണ് രവി മോഹൻ ഭാര്യ ആർതിയുമായി വേർപിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്. തന്നെ പൂർണമായും നിയന്ത്രിക്കുന്ന ഭാര്യയിൽ നിന്ന് മോചനം വേണം എന്ന് പറഞ്ഞാണ് രവി രംഗത്തെത്തിയത്. എന്നാൽ തന്നെയും മക്കളെയും കാണാനോ സംസാരിക്കാനോ അവസരം നൽകാതെ, ഒന്നിച്ചു പണിത വീട്ടിൽ നിന്ന് പുറത്താക്കി എന്നൊക്കെയായിരുന്നു ആർതിയുടെ വാദം. കേസ് കോടതിയിൽ നടന്നുകൊണ്ടിരിയ്ക്കുകയാണ്.
Also Read: ഭാര്യ കൊല്ലാന്‍ ശ്രമിച്ചു, കനക എന്തുകൊണ്ട് തന്നില്‍ നിന്ന് അകന്നു കഴിയുന്നു എന്ന് വെളിപ്പെടുത്തി അച്ഛന്‍ ദേവദാസ്; ഉപദേശിച്ചിട്ട് നേരെയായില്ല!
അതിനിടയിൽ ഗായിക കെനീഷ ഫ്രാൻസിസുമായി രവി മോഹൻ പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നിരുന്നു. പ്രണയമല്ല, സൗഹൃദമാണ് എന്ന് രവി മോഹൻ പിന്നീട് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ഒരു സെലിബ്രിറ്റി വിവാഹത്തിന് കെനീഷയ്ക്കൊപ്പം മാച്ചിങ് ഡ്രസ്സ് എല്ലാം ധരിച്ച്, കൈ കോർത്തു വന്ന രവി മോഹന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ഇപ്പോഴും മക്കൾക്ക് വേണ്ടി ആർതി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റും വൈറലായി. ഇപ്പോഴും മക്കൾ അപ്പ എന്ന് തന്നെയാണ് വിളിക്കുന്നത്, ഇത് അവരെ വേദനിപ്പിക്കും എന്നായിരുന്നു ആർതിയുടെ വാക്കുകളിലെ ധ്വനി.
ഇത് ആ മക്കളെ വേദനിപ്പിക്കില്ലേ, വിവാഹ മോചനം കഴിഞ്ഞിട്ട് പോരായിരുന്നോ? കെനീഷയ്ക്കൊപ്പം വീണ്ടും രവി മോഹൻ, വിമർശനങ്ങൾ കടുക്കുന്നു
ആർതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നതിന് പിന്നാലെ രവി മോഹന് വൻ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ വിമർശനങ്ങളെ ഒന്നും വകവയ്ക്കാതെ വീണ്ടും കെനീഷയ്ക്കൊപ്പം വിവാഹ റിസപ്ഷന് എത്തിയിരിക്കുകയാണ് രവി മോഹൻ. പുതിയ വീഡിയോയ്ക്കും വിമർശനങ്ങൾ ഒരുപാടാണ്. ഇതൊക്കെ ആ മക്കൾ കാണുന്നുണ്ടാവും, അവരെ എന്തുമാത്രം വേദനിപ്പിക്കുന്നുണ്ടായിരിക്കും. വിവാഹ മോചനത്തിന് ശേഷം കാമുകിയ്ക്കൊപ്പം പൊതു പരിപാടികളിൽ പങ്കെടുത്തെങ്കിൽ ആരും താങ്കളെ വിമർശിക്കില്ലായിരുന്നു, കേസ് കോടതി പരിഗണനയിൽ ഇരിക്കെ ഇത് വേണ്ടിയിരുന്നില്ല എന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·