ഇത് ഇച്ചിരി കൂടുതലല്ലേ, ഗസ്റ്റ് റോളിനൊന്നും ഇത്രയധികം കാശ് കൊടുക്കണോ? ദ വൈറ്റ് ലോട്ടസ് സീസൺ 3 യിൽ ബ്ലാക്ക്പിങ്കിന്റെ ലിസ വാങ്ങുന്ന പ്രതിഫലം?

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam19 Jun 2025, 2:37 pm

ബ്ലാക്ക്പിങ്കിന്റെ ലിസ ദ വൈറ്റ് ലോട്ടസ് സീസൺ 3 യിലൂടെ അഭിനയ ലോകത്തേക്ക് വന്നത് ആരാധകരെ സംബന്ധിച്ച് വലിയ സന്തോഷമുണ്ടാക്കിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിൻരെ പ്രതിഫലമാണ് ചർച്ചയാവുന്നത്

ദ വൈറ്റ് ലോട്ടസിൽ ലിസദ വൈറ്റ് ലോട്ടസിൽ ലിസ
കെ- പോപ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ബ്ലാക്ക്പിങ്കിന്റെ ലിസ . HBO (Home Box Office) ന്റെ വൈറ്റ് ലോട്ടസ് സീസൺ 3 യിലൂടെ ലിസ അഭിനയ ലോകത്തേക്ക് എത്തിയതും ആരാധകർക്ക് ആഘോഷമായിരുന്നു. ഒരു തായിലാന്റ് ഹോട്ടലുടമയായ Mook എന്ന റോളിൽ ലിസ കൈയ്യടി നേടി. ദ വൈറ്റ് ലോട്ടസിന്റെ ആദ്യ രണ്ട് സീസണുകൾക്കും ഇന്റർനാഷണൽ ലെവലിലുള്ള സ്വീകാര്യത ലഭിച്ചതോടെ താരങ്ങളുടെ പ്രതിഫലവും ഉയർന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ പ്രകാരം, 'ദി വൈറ്റ് ലോട്ടസ്' സീസണിലെ സ്ഥിരം അഭിനേതാക്കൾക്ക് ഓരോ എപ്പിസോഡിനും ഏകദേശം 34 ലക്ഷം രൂപ (ഏകദേശം 5,52,22,800 കൊറിയൻ വോൺ) ലഭിക്കുന്നുണ്ട്. എട്ട് എപ്പിസോഡുകളുള്ള സീസണിന് ഇത് ഏകദേശം രണ്ട് കോടിയ്ക്ക് മുകളിൽ വരും. ഈ നയം സീനിയർ അഭിനേതാക്കൾക്കും പുതുമുഖങ്ങൾക്കും ഒരുപോലെ ബാധകമാണ്. ലിസയ്ക്ക് എന്തിന് ഇത്രയധികം പ്രതിഫലം നൽകുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

Also Read: വലിയ ആവേശം വേണ്ട, BTS ന്റെ കൂടിച്ചേരൽ ഉടൻ ഉണ്ടാവില്ല എന്ന് ഔദ്യോഗിക വിവരം, എന്താണ് കാരണം? SUGA ശനിയാഴ്ച എത്തും!

വെറുമൊരു കാമിയോ റോൾ ചെയ്യുന്ന, അത്രയ്ക്കു പോലും അഭിനയ പ്രാധാന്യമില്ലാത്ത ഒരു റോളിന്, അഭിനയിക്കാൻ കഴിവില്ലാത്ത ഒരാൾക്ക് എന്തിന് ഇത്ര പ്രതിഫലം നൽകുന്നു എന്ന് ചോദിച്ചുകൊണ്ട് വിമർശനങ്ങൾ എക്സിൽ (ട്വിറ്റർ) ഉയരുന്നു.

ലിസയെ കാസ്റ്റ് ചെയ്യാൽ ദ വൈറ്റ് ലോട്ടസിന്റെ നിർമ്മാതാവ് മൈക്ക് വൈറ്റ് തുടക്കത്തിൽ മടിച്ചുനിന്നിരുന്നു. തനിക്ക് ലിസയെക്കുറിച്ചോ BLACKPINK-നെക്കുറിച്ചോ അറിയില്ലായിരുന്നു എന്നും, സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ലിസയുടെ ഓഡിഷൻ മികച്ചതായിരുന്നു, അവരുടെ വിനയവും കഠിനാധ്വാനവും ടീമിനെ ആകർഷിച്ചു. തായ്‌ലൻഡിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ വേണ്ടിയാണ് ലിസയ്ക്ക് അവസരം നൽകിയതെന്നും മൈക്ക് വൈറ്റ് കൂട്ടിച്ചേർത്തു. ലിസയ്ക്ക് തായ്‌ലൻഡിൽ ടെയ്ലർ സ്വിഫ്റ്റിനെയും പ്രിൻസസ് ഡയാനയെയും പോലെ വലിയ ജനപ്രീതിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇത് ഇച്ചിരി കൂടുതലല്ലേ, ഗസ്റ്റ് റോളിനൊന്നും ഇത്രയധികം കാശ് കൊടുക്കണോ? ദ വൈറ്റ് ലോട്ടസ് സീസൺ 3 യിൽ ബ്ലാക്ക്പിങ്കിന്റെ ലിസ വാങ്ങുന്ന പ്രതിഫലം?


അഭിനയം തനിക്ക് ഒരു പുതിയ ലോകമാണെന്നും, ഈ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ലിസ പറഞ്ഞിരുന്നു. തന്റെ ആദ്യത്തെ അഭിനയ സംരംഭത്തിൽ ലിസ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സഹതാരങ്ങളും പ്രശംസിച്ചു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article