'ഇത് എങ്ങനെ ഔട്ടാകും?'; അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും ക്രീസ് വിടാതെ ജയ്‌സ്വാള്‍ | VIDEO

7 months ago 9

06 June 2025, 07:33 PM IST

yashasvi jaiswal

യശസ്വി ജയ്സ്വാൾ | X.com/@TheBarmyArmy

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തിനെതിരേ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ഓപ്പണര്‍ യശയ്വി ജയ്‌സ്വാള്‍. എല്‍ബിഡബ്ലുവില്‍ കുരുങ്ങിയ ജയ്‌സ്വാളിനുനേരെ അമ്പയറുടെ വിരലുയര്‍ന്നെങ്കിലും താരം ക്രീസ് വിടാന്‍ തയ്യാറായില്ല. അല്‍പ്പസമയം കഴിഞ്ഞാണ് ജയ്‌സ്വാള്‍ മടങ്ങിയത്.

ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് സംഭവം. ക്രിസ് വോക്‌സ് എറിഞ്ഞ അഞ്ചാം പന്തില്‍ ജയ്‌സ്വാളിനെതിരേ എല്‍ബിഡബ്ല്യു അപ്പീല്‍ ഉയര്‍ന്നു. ഉടനെ അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ താരം ക്രീസില്‍ നിലയുറപ്പിച്ചു. ഔട്ടല്ലെന്ന തരത്തില്‍ അമ്പയറെ നോക്കി ആംഗ്യം കാണിക്കുകയും ചെയ്തു. എതിര്‍പ്പ് പ്രകടിപ്പിച്ച താരം കുറച്ചുകഴിഞ്ഞാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

26 പന്തില്‍ നിന്ന് 17 റണ്‍സ് മാത്രമാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. കെ.എല്‍. രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത താരം ടീം സ്‌കോര്‍ 28 ല്‍ നില്‍ക്കുമ്പോഴാണ് പുറത്താവുന്നത്. 33 ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍ 11 റണ്‍സെടുത്ത് പുറത്തായി. കരുണ്‍ നായരും കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

Content Highlights: yashasvi Jaiswal shows dissent astatine umpires determination india a england lions match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article