‘ഇത് എങ്ങനെ സാധ്യമാകും? അവർ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് പോലും?’: ‘അപ്രതീക്ഷിത’ ട്രേഡ് അഭ്യൂഹത്തിൽ അന്തംവിട്ട് അശ്വിൻ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 10, 2026 05:45 PM IST

1 minute Read

ആർ.അശ്വിൻ (X/@Vikas662005)
ആർ.അശ്വിൻ (X/@Vikas662005)

ന്യൂഡൽഹി ∙ ഐപിഎൽ താരക്കൈമാറ്റ ചർച്ചകളിൽ ഒരു അപ്രതീക്ഷീത നീക്കമായിരുന്നു ഡൽഹി ക്യാപിറ്റൽസ് നായകൻ അക്ഷർ പട്ടേലിനെ ഉൾപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സുമായി (സിഎസ്‌കെ) ഡൽഹി കൈമാറ്റ ചർച്ചകൾ നടത്തുന്നെ റിപ്പോർട്ടുകൾ. സ്പിൻ ബോളിങ് ഓൾറൗണ്ടറായ അക്ഷർ ചെന്നൈയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നായിരുന്നു വിവരം. അശുതോഷ് ശർമയെയും ഡൽഹി വിട്ടുകൊടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളിൽ വസ്തുതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

What you should work next

അക്ഷർ പട്ടേലിനെ ഡൽഹി ക്യാപിറ്റൽസ് കൈവിട്ടേക്കുമെന്ന് അഭ്യൂഹം ഉയർന്നതോടെ ഇതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ രംഗത്തെത്തിയിരുന്നു. അക്ഷറിനെ കൈമാറുന്ന കാര്യം തനിക്ക് വിശ്വസിക്കാൻ പ്രയാസമാണെന്ന് പറഞ്ഞ അശ്വിൻ, താരത്തെ വിട്ടുനൽകാൻ ഡൽഹി തീരുമാനിക്കുകയാണെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

അക്ഷറിന് പകരമായി ഡൽഹി ഡെവാൾഡ് ബ്രെവിസിനെയോ നൂർ അഹമ്മദിനെയോ സ്വന്തമാക്കാൻ ശ്രമിച്ചേക്കാമെന്നായിരുന്നു അശ്വിന്റെ വിലയിരുത്തൽ. ഋഷഭ് പന്തിനു പകരം കുൽദീപ് യാദവ് നേരത്തേ ലക്നൗ സൂപ്പർ ജയന്റ്‌സിലേക്ക് പോയതിനാൽ ഡൽഹിക്ക് നിലവിൽ സ്പിൻ ബോളിങ് നിരയിൽ താരങ്ങളുടെ കുറവുണ്ട്. ‘‘ഇങ്ങനെയൊരു താരക്കൈമാറ്റം എങ്ങനെ സാധ്യമാകും? ഈ നീക്കം എന്തുകൊണ്ട് പ്രായോഗികമാകുമെന്ന് ചിന്തിച്ചുനോക്കൂ. അക്ഷറിനെപ്പോലൊരു താരം ടീമിലെത്തിയാൽ അവർക്ക് മികച്ച സന്തുലിതാവസ്ഥ ലഭിക്കും. അക്ഷർ എത്തിയാൽ അകീൽ ഹൊസൈനെ ടീമിൽ ഉൾപ്പെടുത്തേണ്ട ആവശ്യം പോലും ചെന്നൈയ്ക്കുണ്ടാകില്ല.

 Delhi Capitals' skipper  Axar Patel during a warm-up league   up  of an Indian Premier League (IPL) 2026 T20 cricket lucifer  betwixt  Delhi Capitals and Gujarat Titans, astatine  Arun Jaitley Stadium, successful  New Delhi.  @ Rahul R Pattom

അക്ഷർ പട്ടേൽ (ഫയൽ ചിത്രം: മനോരമ)

ഡൽഹി ഇത്തരമൊരു നീക്കത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം എന്താണ്? പ്രിട്ടോറിയ ക്യാപിറ്റൽസിൽ ഗാംഗുലി മെന്ററായിരുന്ന സമയത്ത് ഡെവാൾഡ് ബ്രെവിസ് ഒറ്റയ്ക്ക് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗാംഗുലിക്ക് ബ്രെവിസിനോട് താൽപര്യമുണ്ടാകാം. ഡൽഹി താരത്തിനായി ശ്രമിച്ചേക്കും. ബ്രെവിസ് ഇപ്പോൾ ചെന്നൈയ്ക്കൊപ്പമാണ്. കുൽദീപിനെ അവർ വിട്ടുകൊടുത്ത സാഹചര്യത്തിൽ നൂർ അഹമ്മദിനെയും സ്വന്തമാക്കാൻ ഡൽഹി താൽപര്യം കാണിച്ചേക്കാം.’’ തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ലൂടെ അശ്വിൻ പറഞ്ഞു.

അക്ഷർ ടീം വിടുകയാണെങ്കിൽ ഡൽഹിക്ക് പുതിയൊരു നായകനെ കണ്ടെത്തേണ്ട വലിയ ഉത്തരവാദിത്വമുണ്ടാകും. നേരത്തേ ഋഷഭ് പന്ത് ഡൽഹിയെ നയിച്ചിട്ടുണ്ടെങ്കിലും ഇടംകൈയൻ ബാറ്റർക്ക് വീണ്ടും നായകസ്ഥാനം നൽകുന്നതിനോട് അശ്വിന് താൽപര്യമില്ല. അക്ഷർ ടീം വിടുന്ന സാഹചര്യമുണ്ടായാൽ ആ വിടവ് നികത്താൻ പരിചയസമ്പന്നനായ ഓപ്പണർ കെ.എൽ. രാഹുലാണ് കൂടുതൽ അനുയോജ്യനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘ഇത്തരമൊരു നീക്കം നടക്കാൻ സാധ്യതയുണ്ട്. സംഭവിച്ചേക്കാം. കെ.എൽ. രാഹുൽ മികച്ചതും പരിചയസമ്പന്നനുമായൊരു ഓപ്ഷനാണ്. പന്തിന് സ്വതന്ത്രമായി കളിക്കാനാകണം. നായകസ്ഥാനം ഏറ്റെടുക്കാതെ ഒരു കളിക്കാരനെന്ന നിലയിൽ സ്വതന്ത്രമായി കളിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് ദാദയ്ക്കാണ് (സൗരവ് ഗാംഗുലി). മറ്റാർക്കും അതിന് കഴിയില്ല. അങ്ങനെയൊരു തീരുമാനത്തിൽ തെറ്റില്ല.’’ അശ്വിൻ പറഞ്ഞു.

English Summary:

Malayala Manorama Online News reports connected the caller rumors surrounding Delhi Capitals skipper Axar Patel's imaginable IPL commercialized to Chennai Super Kings. Former Indian spinner R. Ashwin has analyzed these transportation speculations and suggested alternate strategies for the team.

Read Entire Article