ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പറഞ്ഞ് തന്നെ ദേശീയ ടീമിന് പുറത്തുനിര്‍ത്തിയവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍. കഴിഞ്ഞ ദിവസം സര്‍ഫറാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം കണ്ട് ക്രിക്കറ്റ് പ്രേമികളെല്ലാം ഞെട്ടിയിരിക്കുകയാണ്. 17 കിലോ ശരീരഭാരം കുറച്ച് കിടിലന്‍ ലുക്കിലാണ് സര്‍ഫറാസ് ഇപ്പോള്‍. കഴിഞ്ഞ രണ്ടു മാസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് താരം 17 കിലോ കുറച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടരുമ്പോഴും താരത്തിന്റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്യുന്ന നിരവധി വിമര്‍ശകര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സര്‍ഫറാസിന് കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും പക്ഷേ പിന്നീട് സാന്നിധ്യം ഉറപ്പിക്കാനായിരുന്നില്ല. അന്നും ചൂണ്ടിക്കാണിക്കപ്പെട്ടത് താരത്തിന്റെ ഫിറ്റ്‌നസായിരുന്നു.
ഇത്തവണത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ കളിച്ച ഇന്ത്യ എ ടീമില്‍ സര്‍ഫറാസുമുണ്ടായിരുന്നു. എന്നാല്‍ അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരം പുറത്തായി. ഇതോടെയാണ് ടീമിലെ സ്ഥാനം വീണ്ടെടുക്കാന്‍ സര്‍ഫറാസ് കഠിനാധ്വാനം തുടങ്ങിയത്.
.jpg?$p=24981c9&w=852&q=0.8)
അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സര്‍ഫറാസിനെ അവഗണിച്ചപ്പോള്‍ ഹര്‍ഭജന്‍ സിങ് അടക്കമുള്ള നിരവധി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ സര്‍ഫറാസിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. പലരും ഭാരം കുറച്ച് ഒരു തിരിച്ചുവരവിന് ശ്രമിക്കാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ഫറാസ് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇക്കഴിഞ്ഞ മേയില്‍ സര്‍ഫറാസിന്റെ പിതാവ് നൗഷാദ് ഖാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ ഡയറ്റിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭക്ഷണ ക്രമത്തില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നത്. റൊട്ടി, അരി മുതലായവ കഴിക്കുന്നത് നിര്‍ത്തി. ഒന്നര മാസത്തിലേറെയായി വീട്ടില്‍ റൊട്ടിയോ അരിയോ ആരും തന്നെ കഴിക്കുന്നില്ല. ബ്രോക്കോളി, കാരറ്റ്, വെള്ളരിക്ക, സാലഡ്, പച്ചക്കറി സാലഡ് എന്നിവയാണ് ഭക്ഷണം. അതോടൊപ്പം, ഗ്രില്‍ ചെയ്ത മത്സ്യം, ഗ്രില്‍ ചെയ്ത ചിക്കന്‍, വേവിച്ച ചിക്കന്‍, വേവിച്ച മുട്ട മുതലായവയും കഴിക്കുന്നു. പഞ്ചസാരയും മൈദയും ബേക്കറി ഇനങ്ങളും പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു എന്നും നൗഷാദ് ഖാന്‍ അന്ന് പറഞ്ഞിരുന്നു.
Content Highlights: Indian cricketer Sarfaraz Khan mislaid 17 kg successful 2 months. He was dropped from the nationalist team








English (US) ·