'ഇത് കുറ്റകൃത്യമാണ്'; സ്വയം കുറ്റപ്പെടുത്തി മുംബൈ നായകൻ; മൈതാനത്ത് കണ്ടത് അങ്ങേയറ്റം നിരാശനായ പാണ്ഡ്യയെ

8 months ago 9

Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 7 May 2025, 10:56 am

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരമായിരുന്നു നടന്നത്. മഴ വില്ലനായി എത്തിയ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 3 വിക്കറ്റിന് ജയം സ്വന്തമാക്കി. അതേസമയം 2024 നെ ഓർമിപ്പിക്കും വിതം ആരാധകർ ഹർദിക് പാണ്ഡ്യയെ കൂകി വിളിച്ചു. പാണ്ഡ്യയുടെ നോ ബോൾ പ്രകടനത്തിന് തുടർന്നായിരുന്നു കൂകിവിളി. ഇപ്പോഴിതാ നോ ബോൾ പ്രകടനത്തിൽ പ്രതികരിച്ച് ഹർദിക് പാണ്ഡ്യ തന്നെ രംഗത്തെത്തി.

ഹൈലൈറ്റ്:

  • ടി20യിൽ ഇത് കുറ്റകൃത്യമായാണ്
  • സ്വയം കുറ്റപ്പെടുത്തി ഹർദിക് പാണ്ഡ്യ
  • നോ ബോൾ പ്രകടനത്തിൽ പ്രതികരിച്ച് ഹർദിക് പാണ്ഡ്യ
ഹർദിക് പാണ്ഡ്യഹർദിക് പാണ്ഡ്യ (ഫോട്ടോസ്- Samayam Malayalam)
മുംബൈ ഇന്ത്യൻസ് നായകനെ 2024 ഐപിഎൽ സീസണിൽ സ്വന്തം ടീമിന്റെ ആരാധകർ തന്നെ കൂകി വിളിച്ചിരുന്നു. അന്ന് അതിന് കാരണം രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹർദിക്കിനെ നായകനാക്കിയതും ടീം ഐപിഎൽ പോയിന്റ് ടേബിളിൽ ഏറ്റവും അവസാനം ആയതും ആയിരുന്നു.
ജയിച്ചെങ്കിലും കോച്ച് ഹാപ്പിയല്ല; ഗുജറാത്തിന്റെ ഫീൽഡിങ് പിഴവിൽ ഡഗൗട്ടിൽ ഇരുന്നു അലറി മുഖം പൊത്തി പരിശീലകൻ ആശിഷ് നെഹ്‌റ
എന്നാൽ ഈ സീസണിലും മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ആരാധകർ ഹർദിക് പാണ്ഡ്യയെ കൂകി വിളിച്ചു. പാണ്ഡ്യയുടെ കരിയറിലെ തന്നെ ഏറ്റവും മോശം ഓവർ ആണ് കഴിഞ്ഞ ദിവസം നടന്നത്. രണ്ട് നോ ബോളും 2 വൈഡും എല്ലാം ഉൾപ്പെടുന്ന തീർത്തും നിരാശാജനകമായ ഒരു ഓവർ.

'ഇത് കുറ്റകൃത്യമാണ്'; സ്വയം കുറ്റപ്പെടുത്തി മുംബൈ നായകൻ; മൈതാനത്ത് കണ്ടത് അങ്ങേയറ്റം നിരാശനായ പാണ്ഡ്യയെ


കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്നിങ്സിൽ 8 ആം ഓവറിൽ പന്തെറിയാൻ എത്തിയത് ഹർദിക് പാണ്ഡ്യ ആയിരുന്നു. ആ ഓവറിൽ മൊത്തം 11 പ്രാവശ്യം പാണ്ഡ്യ പന്തെറിഞ്ഞു. അതിൽ ഒരു പന്ത് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ സിക്സറിന് പരാതിയപ്പോൾ അത് ഇരട്ടി പ്രഹരമേല്പിച്ചു. ഈ ഓവേറിന് ശേഷമാണു 2024 ഐപിഎൽ സീസണ് ഓർമ്മിപ്പിക്കും തരത്തിൽ കൂകി വിളികൾ വന്നത്. ഇപ്പോഴിതാ തന്റെ മോശം പ്രകടനത്തെ കുറിച്ച് മത്സരശേഷം പ്രതികരിച്ചിരിക്കുകയാണ് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ. “ഇത് ഒരു കുറ്റകൃത്യമാണ്,” എന്നായിരുന്നു പാണ്ഡ്യയുടെ ആദ്യ പ്രതികരണം. "ടി 20 മാച്ചുകളിൽ ഇത് ഒരു ക്രൈം ആയി തന്നെയാണ് ഞാൻ കാണുന്നത്. എന്റെ നോ ബോൾ, അതുപോലെ അവസാന ഓവറിലെ നോ ബോൾ , ഇതെല്ലം വലിയ ക്രൈം തന്നെയാണ്. പക്ഷെ അപ്പോഴും എന്റെ ടീം പ്ലേയേഴ്സ് 120% നൽകി തന്നെ കളിച്ചു. ഞങ്ങൾ ഇപ്പോഴും ഈ കളിയിൽ ഉണ്ട്" എന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു.

അതേസമയം വിൽ ജാക്‌സിന്റെ 53 റൺസിന്റെ കൗണ്ടർ അറ്റാക്കിംഗും, സൂര്യകുമാർ യാദവിന്റെ (35) മികച്ച പ്രകടനവും, കോർബിൻ ബോഷിന്റെ (27) മികച്ച സംഭാവനകളും ഉണ്ടായിരുന്നിട്ടും, മുംബൈ 155/8 എന്ന നിലയിൽ അവരുടെ ഇന്നിങ്‌സ് അവസാനിപ്പിച്ച്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും മികച്ച പ്രകടനം കാഴ്ചവച്ചു, ശുഭ്മാൻ ഗിൽ, ഷാരൂഖ് ഖാൻ, ഷെർഫെയ്ൻ റൂഥർഫോർഡ് എന്നിവരെ പുറത്താക്കി ഗുജറാത്തിന് സമ്മർദ്ദം നൽകാനും മുംബൈയ്ക്ക് സാധിച്ചു.

എന്നാൽ സ്ലോ ഓവർ റേറ്റിന് ലഭിച്ച പെനാൽറ്റി കാരണം ഗുജറാത്തിന് 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ മുംബൈ ഫീൽഡർമാർക്ക് സർക്കിളിന് പുറത്ത് നാല് ഫീൽഡർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നോ-ബോളുകൾക്ക് പുറമേ, 12-ാം ഓവറിൽ തിലക് വർമ്മ ഗില്ലിന്റെ ക്യാച്ചും നഷ്ടപ്പെടുത്തിയത് വൻ തിരിച്ചടിയായി. ഡെത്ത് ഓവർ ഉത്തരവാദിത്തം വഹിച്ച ദീപക് ചാഹർ സമ്മർദ്ദത്തിൽ തകർന്നു, ഒരു ഫോറും ഒരു സിക്സറും, തുടർന്ന് ഒരു മാരകമായ നോ-ബോളും ചാഹർ ഗുജറാത്തിന് നൽകി.
അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article