08 September 2025, 08:51 PM IST

Photo: x.com/KhelNow/
ഹിസോര്‍: കാഫ നേഷന്‍സ് ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ കരുത്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇന്ത്യ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഒമാന്റെ അഞ്ചാം കിക്കെടുത്ത ജമീല്‍ അല്‍ യഹ്‌മദിയുടെ ഷോട്ട് തടുത്തിട്ട് ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്തുള്ള ഒമാനെയാണ് 133-ാം സ്ഥാനത്തുള്ള ഇന്ത്യ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 55-ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്‌മദി നേടിയ ഗോളിലൂടെ ഒമാന്‍ മുന്നിലെത്തിയിരുന്നു. ഒടുവില്‍ പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിങ് 80-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകള്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതിരുന്നതോടെയാണ് മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.
ഇന്ത്യയ്ക്കായി കിക്കെടുത്ത ലാലിയന്‍സുവാല ചാങ്‌തെ, രാഹുല്‍ ഭേകെ, മലയാലി താരം ജിതിന്‍ എം.എസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അന്‍വര്‍ അലിയും ഉദാന്ത സിങ്ങും കിക്കുകള്‍ പാഴാക്കി.
ഒമാന്റെ ആദ്യ രണ്ട് കിക്കുകളും ഹരിബ് അല്‍ സാദി, അഹമ്മദ് അല്‍ കാനിയും നഷ്ടപ്പെടുത്തിയപ്പോള്‍ മൂന്നും നാലും കിക്കുകള്‍ താനി അല്‍ റുഷൈദിയും മുഷെര്‍ അല്‍ ഗസ്സാനിയും ലക്ഷ്യത്തിലെത്തിച്ചു. ഒടുവില്‍ ഒമാനായി അഞ്ചാം കിക്കെടുത്ത ജമീല്‍ അല്‍ യഹ്‌മദിയുടെ കിക്ക് തടുത്തിട്ട് ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
Content Highlights: India defeated Oman 5-4 successful penalties to unafraid 3rd spot successful the SAFF Championship. The lucifer ended








English (US) ·