ഇത് നേടി എന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല; തനിക്കിത് വെറുമൊരു കാര്‍ അല്ല എന്ന് ഗ്രേസ് ആന്റണി

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam27 Mar 2026, 5:32 p.m. IST

ഗ്രേസ് ആന്റണിയുടെ തിരഞ്ഞെടുപ്പുകള്‍ വളരെ ശ്രദ്ധയോടെയായിരുന്നു. സിനിമയിലെ മാത്രമല്ല, ജീവിതത്തിലും ആ കരുതല്‍ നടി കാണിച്ചിട്ടുണ്ട്.

grace antoney careഗ്രേസ് ആൻറണിയുടെ ബിഎംഡബ്ല്യു
ഒരു കാര്‍ എന്നതല്ല, എത്രത്തോളം ആഗ്രഹിച്ചിട്ടും കഷ്ടപ്പെട്ടിട്ടും അത് വാങ്ങി എന്നതിലാണ് ഒരാളുടെ വിജയം. ജീവിതത്തില്‍ അങ്ങനെ എന്തോ വലുത് നേടി എന്നൊരു ഫീല്‍ ഗ്രേസ് ആന്റണിക്ക് തോന്നിയ നിമിഷമായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് ഗ്രേസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് താനൊരു പുതിയ ബിഎം ഡബ്ല്യു കാര്‍ എടുത്തു എന്ന സന്തോഷ വാര്‍ത്ത ഗ്രേസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴും ആ യഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് നടി. ഇവള്‍ അത് സാധിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഗ്രേസ് പുതിയ പോസ്റ്റ് പങ്കുച്ചിരിയ്ക്കുന്നത്. തന്റെ പങ്കാളി എബി കൂടെ ഇല്ലായിരുന്നുവെങ്കില്‍ ഇതൊരിക്കലും സാധ്യമാവില്ലായിരുന്നു എന്നും നടി പറയുന്നുണ്ട്.

Also Read: ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പാവം നടി; വിസ്മയ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞത്

കാര്‍ വാങ്ങി എന്ന സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ട് ഗ്രേസ് ആന്റണി കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റും വളരെ ഇമോഷണലായിരുന്നു. 'നന്ദിയുള്ള ഹൃദയം, സന്തോഷമുള്ള ആത്മാവ്, പുതിയൊരു യാത്ര. മെച്ചപ്പെട്ടതും മനോഹരവുമായ ഒരു ജീവിതം കുട്ടിക്കാലത്ത് ഞാന്‍ സ്വപ്നം കണ്ടിരുന്നു. എങ്ങനെ അവിടെ എത്തുമെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്നെക്കൊണ്ട് സാധിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചു.

അതിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല - സംശയിച്ചു നിന്ന നിമിഷങ്ങളും, ആരും കാണാത്ത പോരാട്ടങ്ങളും, എല്ലാം ഉപേക്ഷിക്കാന്‍ തോന്നിയ ദിവസങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ എന്റെ വിശ്വാസം കൈവിട്ടില്ല. ഇന്ന്, ഈ താക്കോലുകള്‍ കൈവശം വച്ചപ്പോള്‍, ഇത് വെറുമൊരു കാറിനേക്കാള്‍ കൂടുതലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും ശക്തിയുടെയും ഓരോ ഭാഗവും ഒത്തുചേരുന്നതാണ് ഇത്. ദൈവം എന്നോട് വളരെ ദയ കാണിച്ചിട്ടുണ്ട്, എന്റെ ഹൃദയം മുഴുവന്‍ നന്ദിയാണ്. നിങ്ങള്‍ മുന്നോട്ട് പോയാല്‍, ജീവിതം മനോഹരമായ എന്തെങ്കിലും നിങ്ങള്‍ക്ക് നല്‍കുമെന്നതിന്റെ തെളിവാണ് ഈ നിമിഷം- എന്നാണ് ഗ്രേസ് ആന്റണി കുറിച്ചത്.


ഹാപ്പി വെഡ്ഡിങ്‌സ് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ഗ്രേസ് ആന്റണിയുടെ അഭിനയ ജീവിതം. സിനിമയില്‍ ചെറിയൊരു റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അത് ക്ലാസിക് ഹിറ്റാക്കി മാറ്റാന്‍ നടിക്ക് സാധിച്ചു. പിന്നീട് കുംബളങ്ങി നൈറ്റ്‌സ്, തമാശ, റോഷാക്ക്, അപ്പന്‍ തുടങ്ങി ഗ്രേസ് തിരഞ്ഞെടുത്ത സിനിമകളും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. വളരെ കരുതലോടെ എടുത്തുവച്ച ചുവടുകളാണ് ഗ്രേസ് എന്ന അഭിനേത്രിയുടെ വിജയം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article