Authored by: ഋതു നായർ|Samayam Malayalam•3 Sept 2025, 8:56 pm
എലിസബത്തിന്റെ ആദ്യ വിവാഹം 2019 മേയ് മാസമായിരുന്നു. മൂന്നാഴ്ച മാത്രമുള്ള വൈവാഹിക ജീവിതം. ഒരു ഡോക്ടർ ആയിരുന്നു ആദ്യ ഭർത്താവ്. പിന്നീടാണ് നടൻ ബാല വിവാഹം ചെയ്യുന്നത്.
എലിസബത്ത് ഉദയൻ(ഫോട്ടോസ്- Samayam Malayalam)'അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ പുതുജന്മം'. ഒരിക്കലും എന്ത് ചെയ്യരുത് എന്ന് കരുതിയോ അത് പക്ഷേ തനിക്ക് ചെയ്യേണ്ടി വന്നെന്നും മാപ്പ് ചോദിച്ചുകൊണ്ട് ഒരിക്കൽ എലിസബത്ത് പറഞ്ഞിരുന്നു. "ഒരു ഘട്ടത്തിൽ, എനിക്ക് എന്റെ സങ്കടങ്ങൾ സഹിക്കാൻ കഴിഞ്ഞില്ല. പക്ഷേ അത് ഒരു ഒഴികഴിവല്ലെന്ന് എനിക്കറിയാം.
ക്ഷമാപണം ഒന്നും പരിഹാരമല്ല, പക്ഷേ എന്റെ പ്രവൃത്തികൾ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ഇപ്പോഴും ക്ഷമ ചോദിക്കുന്നു."എന്നുപറഞ്ഞുകൊണ്ടായിരുന്നു എലിസബത്ത് തനിക്ക് പറ്റിയ അമളിയെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ പുതുജീവിതത്തിന്റെ പാതയിലൂടെയാണ് എലിസബത്ത്. ALSO READ: പാർവതി അമ്മയാകുന്നു! മോഹൻലാലിൻറെ നായികയായി വന്ന അമേരിക്കക്കാരി; എന്റെ പ്രെഗ്നൻസി ഗ്ലോയെന്ന് താരം
താൻ കഷ്ട്ടപ്പെട്ടു പഠിച്ചുനേടിയ എംബിബിഎസ് എന്ന പ്രൊഫെഷൻ വീണ്ടും ഹൃദയത്തോട് ചേർക്കുന്നു. അഹമ്മദാബാദിലേക്ക് തിരിച്ചെത്തി. പത്തുഅന്പതു ദിവസത്തോളം മാറിനിന്ന് ഉറ്റവരുടെയും ഉടയവരുടെയും സ്നേഹവും ലാളനയും ഏറ്റുവാങ്ങി ഇനി അവരെ തനിച്ചാക്കി എവിടേക്കും ഇല്ലെന്ന് ഉറപ്പ് കൊടുത്തു ഒരു പുതിയ തുടക്കത്തിനാണ് എലിസബത്ത് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ മടങ്ങി എത്തിയത്.
ജീവിതത്തിൽ താൻ എന്ത് ചെയ്യരുത് എന്ന് തീരുമാനിച്ചോ എന്നാൽ മനസിന്റെ താളം തെറ്റിയ ഒരു അവസ്ഥയിൽ തനിക്ക് അത് ചെയ്യേണ്ടി വന്നു എന്ന് അവർത്തിച്ചു പറഞ്ഞു തളർന്നുവീണ ആളല്ല ഇന്ന് താരം . എലിസബത്ത് തന്റെ ഈ വട്ടത്തെ പിറന്നാൾ ഡാഡിക്കും മമ്മിക്കും പ്രിയപ്പെട്ട ടോമിക്കും ഒപ്പം ആഘോഷിച്ചുകൊണ്ടാണ് ഈ പുതുജന്മത്തെ വരവേറ്റത്.
അഹമ്മദാബാദിൽ തിരിച്ചെത്തിയ എലിസബത്തിന് ഇത് രണ്ടാം തുടക്കം കൂടിയാണ്. തനറെ ഇഷ്ട മേഖലയിൽ കൂടുതൽ ശോഭിക്കാൻ ആദ്യദിനം സ്‌കൂളിലേക്ക് പോകുന്ന ഒരു കുട്ടിയുടെ മനസുമായിട്ടാണ് എത്തുന്നത്. പുത്തൻ ഉടുപ്പും ബാഗും വാച്ചും ഒക്കെ ധരിച്ചെത്തിയ എലിസബത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ ഒരു പുതിയ തുടക്കത്തിന്റെ പുത്തൻ പ്രതീക്ഷയുടെ നാളങ്ങൾ വരുടെ കണ്ണുകളിലും വാക്കുകളിലും ഒരുപോലെ തിളങ്ങി നിന്നു.
നിരവധി ആളുകൾ ആണ് എലിസബത്തിനു ആശംസകൾ നേർന്ന് എത്തിയത്. പുതു തുടക്കം കുറിക്കുന്ന എലിസബത്തിന്റെ ഇനിയുള്ള പാതകൾ തെളിച്ചം നിറയട്ടെ എന്നാണ് അവരുടെ ആരാധകരും ആശംസിക്കുന്നത്.





English (US) ·