ഇത് മോഹൻലാലിന്റെ അല്ല, നിവിൻ പോളിയുടെ ബെൻസ്! മാരക ലുക്ക്, എന്താണിത്? ലോകേഷ് കനകരാജിന്റെ യൂണിവേഴ്സിറ്റിയിലേക്ക് സ്വാ​ഗതം!

7 months ago 8

Authored by: അശ്വിനി പി|Samayam Malayalam4 Jun 2025, 6:22 pm

നിവിൻ പോളിയുടെ ഒരു തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചതാണ്. എന്നാൽ അത്, ഇതുപോലൊരു വരവായിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചുകാണില്ല ആരും

ബെൻസ് ക്യാരക്ടർ പ്രമോബെൻസ് ക്യാരക്ടർ പ്രമോ (ഫോട്ടോസ്- Samayam Malayalam)
കരിയറിൽ തുടരെ പരാജയങ്ങളും തിരിച്ചടികളും നേരിട്ടു നിൽക്കുന്ന നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവിന് ആരാധകർ എല്ലാം അത്രയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിന് വെറുതിയായില്ല എന്ന് കാണിച്ചുകൊണ്ട് ഇതാ ബെൻസിന്റെ ക്യാരക്ടർ പ്രമോ വീഡിയോ പുറത്തുവന്നിരിയ്ക്കുന്നു. അമ്പരപ്പിച്ചു എന്നല്ല, ശരിക്കും നിവിൻ ഞെട്ടിച്ചു എന്നാണ് 2 മിനിട്ട് 57 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ട ആരാധകരുടെ അഭിപ്രായം

ഭാഗ്യരാജ് കണ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ ഇതുപോലൊരു വരവ് പ്രേക്ഷകർ പ്രതീക്ഷച്ചതാണ്. നിർമാതാക്കളിൽ ഒരാൾ ലോകേഷ് കനകരാജ് ആയതുകൊണ്ട് തന്നെ, ലോകേഷ് കനകരാജ് യൂണിവേഴ്സിറ്റിയിലേക്ക് നിവിനെയും സ്വാഗതം ചെയ്തുകൊണ്ടാണ് ക്യാരക്ടർ പ്രമോ വീഡിയോ വന്നിരിയ്ക്കുന്നത്. ലോകേഷ് കനകരാജ് യൂണിവേഴ്സിറ്റി എന്നാൽ വിജയം അവിടെ തന്നെ ഉറപ്പിച്ചു കഴിഞ്ഞു.

Also Read: പ്രേമിന് മുൻപേ ഒരു പട്ടാളക്കാരനുമായി കല്യാണം ഉറപ്പിച്ചിരുന്നു, അത് മുടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തി സ്വാസിക; പ്രേമിനെ പ്രപ്പോസ് ചെയ്തത് എങ്ങനെ?

ഇനി ടീസറിലെ നിവിന്റെ മാരക ലുക്കാണ് ചർച്ചയാവാൻ പോകുന്നത്. ഇതുവരെ കാണാത്ത, ഇതുവരെ നിവിനെ പ്രതീക്ഷിക്കാത്ത ഒരു ഗെറ്റപ്പ്. സ്വർണ പല്ലടക്കം, കൈയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങളുമായി, വളരെ ക്രൂരമായ ഒരു ലുക്കിലും, ലുങ്കിയും തോളിലൊരു തോർത്തും ഇട്ട് വളരെ സിംപിളായ ലുക്കിലുമായി രണ്ട് ഗെറ്റപ്പിലാണ് ടീസറിൽ നിവിൻ എത്തുന്നത്. കഥാപാത്രങ്ങളുടെ ഡീറ്റെയിലിങും ടീസറിൽ നൽകിയിട്ടുണ്ട്. സിപിംൾ ലുക്കിലെത്തിയ നിവിന്റെ പേര് ബെൻസ് എന്നും ക്രൂരമായ മുഖഭാവത്തോടെ വന്ന നിവിന്റെ പേര് വാൾടെർ എന്നുമാണ് പറയുന്നത്. ഒരുപാട് ക്യൂരിയോസിറ്റിയും ത്രില്ലും നൽകുന്നതാണ് ടീസർ.

Also Read: മോള് പാടുന്നു, ഭാര്യ കാറോടിക്കുന്നു, ജോജു അത് വീഡിയോ എടുക്കുന്നു; ആഹ! എത്ര മനോഹരമായ നിമിഷം; ഇതിലും ക്യൂട്ടായ പ്രമോഷൻ വേറെയില്ല!

ഇത് മോഹൻലാലിന്റെ അല്ല, നിവിൻ പോളിയുടെ ബെൻസ്! മാരക ലുക്ക്, എന്താണിത്? ലോകേഷ് കനകരാജിന്റെ യൂണിവേഴ്സിറ്റിയിലേക്ക് സ്വാ​ഗതം!


മലയാളത്തിൽ മോഹൻലാലിന്റെ ഒരു ബെൻസ് വിലസുന്നതിനിടയിലാണ് ഈ നിവിൻ പോളിയുടെ ബെൻസിന്റെ വരവ് എന്നത് ശ്രദ്ധേയമാണ്. കഥാപാത്രമായി മാറുകയല്ല, ജീവിക്കുകയാണ് നിവിൻ. ഇത് കഷ്ടപ്പാടിന്റെ ഫലമാണ്, ഈ തവണ വരവ് വെറുതെയായിവില്ല എന്നിങ്ങനെ പോതകുന്നു ടീസറിന് താഴെ വരുന്ന കമന്റുകൾ. ഇതുവരെ പറഞ്ഞപ് പോലുള്ള ഒരു കംബാക്ക് ആയിരിക്കില്ല, ഇത് നിലനിൽക്കാൻ വേണ്ടിയുള്ള വരവാണ് എന്ന് ആശംസിക്കുന്നവരും പ്രാർത്ഥിക്കുന്നവരുമുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article