
പ്രതീകാത്മക ചിത്രം, വേടൻ | Photo: YouTube/ VEDAN with word, Instagram/ vedanwithword
വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) പുതിയ പാട്ട് പുറത്തിറങ്ങി. പുലിപ്പല്ല് കൈവശംവെച്ചെന്ന കേസില്‍ അറസ്റ്റിലായി ഫ്‌ളാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പാട്ട് ബുധനാഴ്ച പുറത്തിറങ്ങുമെന്ന് വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ തന്നെ പാട്ട് വിവിധ സ്‌പോട്ടിഫൈയും യൂട്യൂബുമടക്കം സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായി.
'മോണലോവ' എന്നാണ് പാട്ടിന്റെ പേര്. നേരത്തെ തന്നെ പാട്ട് വേടന്‍ പല വേദികളിലും പാടിയിരുന്നു. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിച്ചത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് കഴിഞ്ഞദിവസം റിലീസ് ചെയ്തത്.
'ഒരുത്തീ' എന്ന വാക്കിലാണ് പാട്ട് ആരംഭിക്കുന്നത്. 'എണ്ണക്കറുപ്പിയെ നിന്റെ കണ്ണില്‍കുരുങ്ങി ഞാന്‍ മരിച്ചു, രണ്ടാം പിറവിയെ, ഇത് രണ്ടാംപിറവിയേ', എന്ന വരികളാണ് പാട്ടിന്റെ ഹൈലൈറ്റ്. കുപ്പത്തൊട്ടിയില്‍ മാണിക്യത്തെ കണ്ടുപിടിച്ചവള്‍, അതിനെ മിന്നലുകൊണ്ട് നൂലുകോര്‍ത്ത് നെഞ്ചില്‍ അണിഞ്ഞവള്‍, സോവിയറ്റ് യൂണിയന്‍ എന്നില്‍ വിപ്ലവം പിറന്നതോ, നീ ചിരിച്ചാല്‍ ബീഥോവനോ, ഞാന്‍ നാഗസാക്കി- ഹിരോഷിമ എന്നില്‍ വന്ന് വീഴാമോ, എന്റെ ലിബിയ നിന്റെ തെരുവില്‍ കിടന്നുമരിക്കും ഞാനറിയാം, നോര്‍ത്ത് കൊറിയ നിന്റെ തടവറയില്‍ അടിയറവുഞാന്‍ പറയാം എന്നിങ്ങനെ പോവുന്നു പാട്ടിലെ വരികള്‍.
ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് മോണലോവ. ലോകത്തെ ആക്ടീവായ ഏറ്റവും വലിയ അഗ്നിപര്‍വതവും മോണലോവയാണ്. തന്റെ പ്രണയത്തെ മോണോലോവ അഗ്നിപര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്റെ വരികള്‍.
Content Highlights: Rapper Vedan (Hiran Das Murali) releases his caller opus `Mauna loa` amidst controversies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·