Curated by: ഗോകുൽ എസ്|Samayam Malayalam•28 May 2025, 3:05 am
Royal Challengers Bengaluru Record: ഐപിഎൽ ( Indian Premier League ) ചരിത്രത്തിലെ ഒരു വമ്പൻ റെക്കോഡ് സ്വന്തമാക്കി റോയൽചലഞ്ചേഴ്സ് ബംഗളൂരു. ഈ സീസണിൽ ഇവർ വേറെ ലെവൽ.
ഹൈലൈറ്റ്:
- ഐപിഎല്ലിലെ കിടിലൻ റെക്കോഡ് സ്വന്തമാക്കി ആർസിബി
- ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ടീം
- ഐപിഎൽ ചരിത്രത്തിൽ ഇങ്ങനൊന്ന് ആദ്യം
ആർസിബി (ഫോട്ടോസ്- Samayam Malayalam) ഇത് വമ്പൻ റെക്കോഡ്, ഐപിഎല്ലിൽ ആദ്യം; ആർസിബി സ്വന്തമാക്കിയത് ഒരു ടീമിനുമില്ലാത്ത കിടിലൻ നേട്ടം
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ എവേ വിജയങ്ങളെന്ന നേട്ടത്തിൽ ആർസിബിക്ക് ഒപ്പം മറ്റ് രണ്ട് ടീമുകൾ കൂടിയുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, മുംബൈ ഇന്ത്യൻസുമാണ് ഇത്. 2012 ൽ ഇരു ടീമുകളും ഏഴ് എവേ മത്സരങ്ങളിൽ വിജയം നേടിയിരുന്നു. എന്നാൽ ഒരു കളി വീതം ഇവർ പരാജയപ്പെടുകയും ചെയ്തു.
Also Read: കളിക്ക് മുൻപ് ജിതേഷിന് പറ്റിയത് വമ്പൻ പിഴവ്, നിർണായക മത്സരത്തിൽ ആർസിബി രക്ഷപ്പെട്ടത് ഇങ്ങനെ.
ഇക്കുറി എവേ മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയശതമാനം 100 ആണ്. ഈ നേട്ടം കൈവരിക്കുന്ന ഐപിഎൽ ചരിത്രത്തിലെ ആദ്യ ടീമാണ് ആർസിബി.
2025 സീസൺ ഐപിഎല്ലിൽ ആർസിബിയുടെ എവേ മത്സരങ്ങൾ ഇങ്ങനെ:
1. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
2. ചെന്നൈസൂപ്പർ കിങ്സിനെ 50 റൺസിന് വീഴ്ത്തി
3. മുംബൈ ഇന്ത്യൻസിനെ 12 റൺസിന് കീഴടക്കി
4. രാജസ്ഥാൻ റോയൽസിനെ ഒൻപത് വിക്കറ്റിന് തകർത്തു
5. പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിന് മറികടന്നു
6. ഡെൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോല്പിച്ചു
7. ലക്നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് കീഴടക്കി.
Also Read: ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആര്‍സിബി.
അതേ സമയം 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സമ്പാദ്യം. ഒൻപത് കളികളിൽ വിജയിച്ച അവർ നാല് കളികളിൽ പരാജയപ്പെട്ടു. ഒരു മത്സരം മഴ മുടക്കി. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ഒന്നാം ക്വാളിഫയറിലേക്കാണ് എത്തിയത്. ഈ മാസം 29 നാണ് ആദ്യ ക്വാളിഫയർ നടക്കുക. പഞ്ചാബ് കിങ്സാണ് എതിരാളികൾ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·