Authored by: അശ്വിനി പി|Samayam Malayalam•14 Aug 2025, 3:06 pm
കെ പോപ് ലോകത്ത് ബ്ലാക്ക്പിങ്ക് തങ്ങളുടേതായ ഇടം കണ്ടെത്തിയ ടീം ആണ്. അത് പോലെ തന്നെയാണ് കാറ്റ്സെ എന്ന മ്യൂസിക് ബാന്റും. ഇവർക്കിടയിലെ പോരാട്ടത്തിന് ഇരയായിരിക്കുകയാണിപ്പോള് നടി സോഫിയ വൈലി

ദി മാപ്പ് ദാറ്റ് ലീഡ്‌സ് ടു യു എന്ന ചിത്രത്തിന്റെ പ്രീമിയറിൽ സംസാരിക്കവെ, തന്റെ ഇഷ്ടപ്പെട്ട മ്യൂസിക് ബാന്റുകളെ കുറിച്ച് പറയുകയായിരുന്നു നടി. ബ്ലാക്ക്പിങ്കിനെ പോലെ തന്നെ ശ്രദ്ധേയരാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള പെൺകുട്ടികളുടെ ബാന്റായ കാറ്റ്സെ .
Also Read: അമ്മയുടെ വളർത്തു പാമ്പിന് വേണ്ടി ടെയ്ലർ സ്വിഫ്റ്റിന്റെ ബാത്രൂം മൊത്തത്തിൽ നശിപ്പിച്ചു; ആ സംഭവത്തെ കുറിച്ച് സോ ക്രാവിറ്റ്സ് സംസാരിക്കുന്നുകാറ്റ്സെ എനിക്ക് പ്രിയപ്പെട്ടതാണ്, അവരുടെ എല്ലാ വീഡികളും ഞാൻ കാണാറുണ്ട്. ലൊല്ലപലൂസയിൽ അവരുടെ പ്രകടനം അതിഗംഭീരമായിരുന്നു, എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ ഭയങ്കര പെർഫോമൻസ് ആയിരുന്നു. അതിനൊപ്പം ബ്ലാക്ക്പിങ്കും എനിക്ക് ഇഷ്ടമാണ്. അവർ ഇപ്പോൾ ഒന്നും നൽകുന്നില്ല എങ്കിൽ പോലും അവരെ എനിക്കിഷ്ടമാണ്- എന്നാണ് സോഫിയ വൈലി പറഞ്ഞത്
ഇതിൽ ഇപ്പോൾ ഒന്നും നൽകുന്നില്ല എന്ന് പറഞ്ഞ വാക്കാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്തുകൊണ്ട് സോഫിയ വൈലി അങ്ങനെ പറയുന്നു, അവരിപ്പോഴും സ്റ്റേജുകലിൽ തകർത്താടുകയാണ്, അവരുടെ പാട്ടും ചുവടുകളും ആരെയും ത്രസിപ്പിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ് വീഡിയോയ്ക്ക് താഴെ ബ്ലാക്ക്പിങ്ക് ആരാധകർ എത്തി. എന്നാൽ സോഫിയ വൈലി ഉദ്ദേശിച്ചത്, മൂന്ന് വർഷത്തോളമായി ബ്ലാക്ക്പിങ്കിന്റെ പുതിയ ആൽബം ഒന്നും വന്നിട്ടില്ല. അതാവാം എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
യുഎഇയിൽ നല്ല ശമ്പളം കിട്ടുന്ന ഈ മേഖല; പ്രവാസികൾ അറിയേണ്ടതെല്ലാം
പക്ഷേ ഇതൊന്നുമല്ല വിഷയം, ഈ വീഡിയോയ്ക്ക് കാറ്റ്സെ താരമായ സോഫിയ വന്ന് ലൈക്ക് അടിച്ചതാണ്. ബ്ലാക്ക് പിങ്ക് ഒന്നും നൽകുന്നില്ല എന്ന് പറഞ്ഞതിന് കാറ്റ്സെ താരം ലൈക്ക് അടിച്ചത് വെറും അസൂയ കൊണ്ടാണ് എന്ന് ചില ആരാധകർ ആരോപിയ്ക്കുന്നു. പക്ഷേ ബ്ലാക്ക് പിങ്ക് ഒന്നും നൽകുന്നില്ല എന്ന് പറഞ്ഞതിനൊപ്പം, കാറ്റ്സെയെ വളരെ ഇഷ്ടമാണ് എന്നും സോഫിയ വൈലി പറഞ്ഞിട്ടുണ്ടല്ലോ, തങ്ങളുടെ ബാന്റിനെ കുറിച്ച് ഒരാൾ നല്ല അഭിപ്രായം പറയുമ്പോൾ ലൈക്ക് അടിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് കാറ്റ്സെ ആരാധകരുടെ ചോദ്യം

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·