17 May 2025, 09:44 AM IST
സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെവരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.

കോട്ടയം നസീറും രജനികാന്തും | ഫോട്ടോ: Instagram
നടനും മിമിക്രി കലാകാരനും എന്നതിലുപരി ചിത്രകാരൻകൂടിയാണ് കോട്ടയം നസീർ. താൻ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന പുസ്തകം രജനികാന്തിന് കൈമാറിയ സന്തോഷത്തിലാണ് അദ്ദേഹം. ജയിലർ 2 എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് നസീർ പുസ്തകം കൈമാറിയത്. എത്രയോ വേദികളിൽ താൻ അനുകരിച്ച അതേ താരത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ പടച്ചവന്റെ തിരക്കഥ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കോട്ടയം നസീർതന്നെയാണ് രജനികാന്തിനെ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചെറുകുറിപ്പിനൊപ്പം ചിത്രങ്ങളും കോട്ടയം നസീർ പോസ്റ്റ് ചെയ്തു. സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെവരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
"ഒരു കഥ സൊല്ലട്ടുമാ....... വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓല മേഞ്ഞ മോഡേൺ സിനിമ ടാക്കീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ.. എത്രയോ ചുവരുകളിൽ ഈ സ്റ്റൈൽ മന്നന്റെ"എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ... സ്റ്റൈലുകൾ അനുകരിച്ചു....
ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ART OF MY HEART എന്ന ബുക്ക് 'ജയിലർ 2'വിന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ... ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോൾ....സ്വപ്നമാണോ.... ജീവിതമാണോ... എന്നൊരു എത്തും പിടിയും കിട്ടിയില്ല...
മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു... ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ'അത് വല്ലാത്ത ഒരു തിരക്കഥയാ." കോട്ടയം നസീറിന്റെ വാക്കുകൾ.
Content Highlights: Kottayam Nazeer talented his creation publication `Art of My Heart` to Rajinikanth connected the Jailer 2 set
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·