ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോസ്! ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഹീറോ

6 months ago 6

Authored by: ഋതു നായർ|Samayam Malayalam10 Jul 2025, 2:08 pm

തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോള്‍ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്.

മോഹൻലാൽ & ഡോ. രവിമോഹൻലാൽ & ഡോ. രവി (ഫോട്ടോസ്- Samayam Malayalam)
വ്യക്തിബന്ധങ്ങളെ കുറിച്ച് അധികം വാചാലനാകാത്ത ആളാണ് മോഹൻലാൽ . അങ്ങനെ പേഴ്സണൽ പ്രമോഷനുകൾ അധികം നടത്താത്ത ഒരു വ്യക്തി. തന്റെ അമ്മയെ സ്നേഹത്തോടെ പരിചരിച്ച അമൃതയിലെ ഡോക്ടേഴ്സിനെക്കുറിച്ച് ആണ് ഒരിക്കൽ അദ്ദേഹം വാചാലനായത് . അദ്ദേഹം പറഞ്ഞ വാക്കുകൾ ഈ അടുത്താണ് ശ്രദ്ധേയം ആയത്. ഇപ്പോഴിതാ തൃപ്രയാർ തേവരെ കണ്ടുവണങ്ങിയ ശേഷം ഒരു ഹീറോയെ കണ്ട കഥ പറയുകയാണ് മോഹൻലാൽ.

ഡോക്ടർ രവിയെന്ന റിയൽ ഹീറോ ആദരിക്കപെടേണ്ട ആളാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരം ഒരു കുറിപ്പെന്നും മോഹൻലാൽ പറയുന്നു. ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് വിദൂരത്തിരുന്ന് ഓണ്‍ലൈനിലൂടെ പോലും രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായത് തന്റെ ജീവിതത്തിൽ നല്ലൊരു നിമിഷം എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്.

മോഹൻലാലിൻറെ വാക്കുകൾ

ജീവിതയാത്രയില്‍ അവിചാരിതമായി നമ്മള്‍ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടര്‍ രവി. ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്.

ALSO READ: ഞാൻ നിയോം അശ്വിന്റെയും ദിയയുടെയും മകൻ! മമ്മയുടെ ലക്കിചാം ; പ്രവചനം സത്യമായി; കേരളത്തിൽ തരംഗമായി ഓമി

ഡോക്ടറെ നേരില്‍ക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയ കൂട്ടത്തില്‍ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് വിദൂരത്തിരുന്ന്, ഓണ്‍ലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായത്.

ALSO READ: പതിമൂന്നാം വയസിൽ സിനിമയിലെത്തി! ജയറാമിന്റെ നായികയാകുമ്പോൾ 15 വയസ്; ഓർമ്മിക്കുന്നുവോ അനുഷ ശരവണനെതന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോള്‍ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാര്‍ത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരന്‍ ദീര്‍ഘായുസ്സും മംഗളങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു- ലാലേട്ടൻ കുറിച്ചു.
Read Entire Article