ഇത്തവണ അവർ ലോകകപ്പ് ഉയർത്തുമെന്ന് മനസ്സ് പറയുന്നു, കാരണങ്ങൾ പലതുണ്ട്: മോഹൻലാൽ എഴുതുന്നു

1 month ago 9

മോഹൻലാൽ

Published: June 11, 2026 07:57 AM IST Updated: June 11, 2026 08:02 AM IST

1 minute Read

  • 12 വർഷം മുൻപു ബ്രസീലിലെ ലോകകപ്പ് ഓർമകളിൽനിന്ന് വീണ്ടുമൊരു ‘അമേരിക്കൻ’ ലോകകപ്പിലേക്ക്: മോഹൻലാൽ എഴുതുന്നു

2014ൽ റിയോ ഡി ജനീറോയിലെ കോപ്പ കബാന ബീച്ചിനു സമീപം  ലോകകപ്പ് പന്ത് ബ്രസൂക്കയുമായി മോഹൻലാൽ. (ഫയൽ)
2014ൽ റിയോ ഡി ജനീറോയിലെ കോപ്പ കബാന ബീച്ചിനു സമീപം ലോകകപ്പ് പന്ത് ബ്രസൂക്കയുമായി മോഹൻലാൽ. (ഫയൽ)

മെക്സിക്കോ സിറ്റിയിൽ ഇന്നു രാത്രി ലോകകപ്പ് തുടങ്ങുമ്പോൾ 12 വർഷം മുൻപത്തെ മറ്റൊരു ‘അമേരിക്കൻ ലോകകപ്പാണ്’ എന്റെ മനസ്സുനിറയെ. 2014 ലെ ബ്രസീൽ ലോകകപ്പിന്റെ ഫൈനൽ കാണാൻ റിയോ ‍ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ഞാനുണ്ടായിരുന്നു. അർജന്റീനയുടെയും ജർമനിയുടെയും ആരാധകർക്കു നടുവിൽ നിന്നപ്പോൾ ഈ ലോകത്തെങ്ങുമായിരുന്നില്ല ഞാൻ.

What you should work next

കളിയുടെ ഓരോ നിമിഷവും കാണികൾക്കിടയിൽ സൃഷ്‌ടിക്കുന്ന ആവേശവും സന്തോഷവും നിരാശയും സങ്കടവുമെല്ലാം ഞാൻ കണ്ടു. കളി നടക്കുമ്പോൾ ഗാലറിയിലേക്കു തിരിച്ചുവച്ച ക്യാമറകളിൽ എത്രയോ വിലപിടിപ്പുള്ള വൈകാരിക നിമിഷങ്ങളാവും പതിഞ്ഞിട്ടുണ്ടാവുക! അതിനു മുൻപ് റിയോ നഗരത്തിൽ പലയിടുത്തുനിന്നും ലോകകപ്പിന്റെ കൊടിതോരണങ്ങളൊക്കെ എടുത്തു മാറ്റുന്ന കുറച്ചു ബ്രസീലുകാരെയും ഞാൻ കണ്ടിരുന്നു. സെമിഫൈനലിൽ ജർമനിയോട് ബ്രസീൽ 7–1നു തോറ്റതിനു പിറ്റേന്നാണ് ഞാൻ അവിടെയെത്തിയത്.

അമേരിക്കൻ ഭൂഖണ്ഡത്തിൽ വീണ്ടുമൊരു ലോകകപ്പ് നടക്കുമ്പോൾ എന്റെ മനസ്സിലേക്കു വരുന്ന രണ്ടു ദൃശ്യങ്ങൾ അർജന്റീനയുടെയും ബ്രസീലിന്റെയുമാണ്. 2014ലെ ഫൈനൽ തോൽവിയുടെ വിഷമം നാലുവർഷം മുൻപു ഖത്തറിലെ വിജയത്തോടെ അർജന്റീനക്കാർ മായിച്ചുകളഞ്ഞു. അവർക്കിപ്പോൾ മനസ്സു നിറയെ സന്തോഷമുണ്ട്. എന്നാൽ, ബ്രസീൽ അങ്ങനെയല്ല. 2014നു ശേഷം വന്ന രണ്ടു ലോകകപ്പുകളിലും അവർക്കു കപ്പു നേടാനായില്ല.

ഇത്തവണ ബ്രസീൽ ലോകകപ്പ് ഉയർത്തുമെന്ന് എന്റെ മനസ്സു പറയുന്നു. കാരണങ്ങൾ പലതുണ്ട്. ബ്രസീലിന്റെ ദേശീയ ഹീറോയായ നെയ്മാറിന്റെ സാന്നിധ്യം, വിനീസ്യൂസിനെപ്പോലെ മികവിന്റെ പൂർണരൂപത്തോട് അടുത്തുനിൽക്കുന്ന താരങ്ങളുടെ ലൈനപ്പ്... ബ്രസീലിനു കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ ഇടയ്ക്കിടെ കടന്നുവരുന്നത് ഇതുകൊണ്ടൊക്കെയാവാം.

തോൽവി ഉൾക്കൊള്ളാൻ വിഷമിച്ച് മാറക്കാന മൈതാനത്തുനിന്ന ലയണൽ മെസ്സിയെ ഞാൻ ഓർക്കുന്നു. ലോകകപ്പ് വിജയമാഘോഷിക്കാൻ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിനെ കെട്ടിപ്പിടിക്കാൻ ഓടിയടുക്കുന്ന മെസ്സിയെയും ഞാൻ കണ്ടു. എത്ര അദ്ഭുതകരമായിരുന്നു ആ ഭാവമാറ്റം! മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മാറുമെല്ലാം കരിയറിലെ അവസാന ലോകകപ്പിനാണ് എത്തുന്നതെന്നു പറയുന്നു. അവരുടെ ഉള്ളിലൂടെ ഇപ്പോൾ കടന്നു പോകുന്നത് എന്തൊക്കെയാവും? കളി തുടങ്ങട്ടെ!

English Summary:

Mohanlal's World Cup Reflections: Actor Mohanlal shares his vivid memories of past FIFA World Cups, including attending the 2014 Brazil World Cup last successful Rio and witnessing Argentina's affectional travel to triumph successful Qatar. He offers a beardown prediction for Brazil to triumph the upcoming Mexico City World Cup, citing the beingness of prima players similar Neymar and Vinicius Jr. Mohanlal reflects connected the careers of Messi, Ronaldo, and Neymar arsenic they attack their imaginable last World Cups.

Read Entire Article