ഇത്ര പേടിയില്ലാതെ ജീവിക്കാനുള്ള ധൈര്യം എവിടെ നിന്നാണ് കിട്ടുന്നത് ? ചോദ്യത്തിന് അനുപമ പരമേശ്വരന്റെ മറുപടി

2 weeks ago 2
നാര്‍സിസിറ്റ് സ്വഭാവമുള്ളവരെ കുറിച്ച് അനുപമ പരമേശ്വരന്‍ നടത്തിയ തുറന്നു പറച്ചില്‍ വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒരു പബ്ലിഗ് ഫിഗര്‍ ആയിട്ട് പോലും ഇങ്ങനെ തുറന്ന് പറയാനുള്ള ധൈര്യം എവിടെ നിന്നാണ് കിട്ടുന്നത് എന്ന് പലര്‍ക്കുമുള്ള ചോദ്യമാണ്. ആ ചോദ്യത്തിന് അനുപമ പരമേശ്വരന്‍ മറുപടി നല്‍കുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ സെക്ഷനില്‍ മറുപടി നല്‍കുകയായിരുന്നു അനുപമ പരമേശ്വരന്‍. ഒരു ഫീനിക്ഷ് പറവയുടെ ചിത്രത്തോടൊപ്പം അനുപമ പരമേശ്വരന്‍ പറഞ്ഞത്, കാരണം ഞാന്‍ സത്യത്തെ വിശ്വസിക്കുന്നു എന്നാണ്.

Samayam Malayalamഎന്ത് യോഗ്യതയാണുള്ളത്, കിളവി, അഹങ്കാരി... നിങ്ങള്‍ പറയേണ്ടതെല്ലാം പറഞ്ഞാളൂ; ഞാന്‍ എന്‍ജോയ് ചെയ്തു എന്ന് രഞ്ജിനി
ഇപ്പോള്‍ ഹൈദരബാദിലാണ് ഉള്ളത് എന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനുപമ പറയുന്നുണ്ട്. വരാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെയാണ് എന്ന് ചോദിച്ചപ്പോള്‍, അതെന കുറിച്ച് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല, തെലുങ്കില്‍ ബോഗി കല്യാണം എന്ന സിനിമയും ബോഗി എന്ന സിനിമയും, മറ്റൊരു ചിത്രവുമുണ്ട്. തമിഴില്‍ മൂന്ന് സിനിമയും മലയാളത്തില്‍ മൂന്ന് സിനിമയും ഹിന്ദിയില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ടത്രെ.

കരിയര്‍ ആണോ, പ്രണയമാണോ എന്ന ചോദ്യത്തിന് പെണ്‍കുട്ടികള്‍ക്ക് ഒരു ഉപദേശം നല്‍കണമെങ്കില്‍ അനുപമ എന്ത് ഉപദേശം നല്‍കും എന്നായിരുന്നു ഒരു ചോദ്യം. ശരിക്കും അതൊരു യഥാര്‍ത്ഥ പ്രണയമാണെങ്കില്‍ അങ്ങനെ ഒരു ചോദ്യത്തിന്റെയോ തിരഞ്ഞെടുപ്പിന്റേയോ ആവശ്യമേ ഇല്ല എന്നായിരുന്നു അനുപമയുടെ മറുപടി.

ഇപ്പോള്‍ വായിക്കുന്ന പുസ്തകം, അഡിക്ടഡ് ആയിട്ടുള്ള പാട്ട്, ചെറുപ്പത്തിലെ ഓരു ഫോട്ടോ, ഇപ്പോഴത്തെ സന്തോഷം എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചൊക്കെ ചോദ്യം വരുന്നുണ്ടായിരുന്നു. അനുപമുയുടെ കണ്ണിനെ പ്രശംസിച്ചും, സൗന്ദര്യത്തെ കുറിച്ചും, സ്‌നേഹം അറിയിച്ചുകൊണ്ടും ചിലര്‍ എത്തി.


എന്താണ് ഈ ചിരിയുടെ രഹസ്യം എന്നായിരുന്നു ഒരാളുടെ ചോദ്യം. എനിക്ക് ലഭിച്ച ജീവിതത്തിന് പ്രപഞ്ചത്തോടുള്ള നന്ദി. ഓരോ പോരാട്ടത്തെയും നേരിടാനും, ഓരോ വെല്ലുവിളികളെയും അതിജീവിച്ച് ഉയരാനും, മുന്നോട്ട് കുതിക്കാനുമുള്ള കരുത്ത് പകര്‍ന്നു നല്‍കിയതിന് നന്ദി. ഇന്ന് ഞാന്‍ ആരാണോ, അങ്ങനെ എന്നെ രൂപപ്പെടുത്തിയ ഓരോ പാഠങ്ങള്‍ക്കും, ഓരോ അനുഗ്രഹങ്ങള്‍ക്കും, ഓരോ നിമിഷങ്ങള്‍ക്കും നന്ദി. എല്ലാറ്റിലുമുപരിയായി, നിങ്ങളില്‍ ഓരോരുത്തരില്‍ നിന്നും എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹത്തിനും ദയയ്ക്കും അഭിനന്ദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്നെന്നും കടപ്പെട്ടിരിക്കുന്നു. എല്ലാറ്റിനും- എന്നാണ് അനുപമ നല്‍കിയ മറുപടി.

ചെറുപ്പത്തില്‍ ചെയ്ത കാര്യം, ഇപ്പോള്‍ ഓര്‍ത്താലും ചിരി വരുന്ന സംഭവം എന്താണ് എന്നൊരു ചോദ്യം ഉണ്ടായിരുന്നു, എന്റെ പ്രാര്‍ത്ഥന കൊണ്ടാണ് അനിയന്‍ ജനിച്ചത് എന്ന് ഒരുപാട് കാലം ഞാന്‍ വിശ്വസിച്ചിരുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു എന്നാണ് അനുപമ പറഞ്ഞത്.

Read Entire Article