ഇപ്പോഴിതാ ഓണാഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഭാവന. വളരെ അധികം സന്തോഷത്തോടെ നവീനിനൊപ്പമുള്ള ചിത്രങ്ങളാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഭാവനയുടെ സഹോദരന്‍ ജയദീവ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇത്രയും നല്ല കാന്‍ഡിഡ് ചിത്രങ്ങള്‍ എടുത്തതിന് ഭാവന ചേട്ടനോട് നന്ദി പറയുന്നു.
മതം മാറിയതും, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടവും ഇതിനായിരുന്നു! മൂന്ന് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സാക്ഷി ഹാപ്പിയാണ്
ഇരുവര്‍ക്കും ഓണാശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ജോഡി പൊരുത്തത്തെ പ്രശംസിക്കുന്നവരുമുണ്ട്. ഇത്രയധികം സന്തോഷത്തോടെ കഴിയുന്ന ദമ്പതികളെ കുറിച്ചാണോ വേര്‍പിരിയല്‍ ഗോസിപ്പുകള്‍ അടിച്ചിറക്കിയത് എന്നാണ് ചിലരുടെ സന്ദേഹം.
ഭാവന അഭിനയിച്ച കന്നട സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍ . ആ സൗഹൃദമാണ് പ്രണയത്തിന് വഴിമാറിയത്. വര്‍ഷങ്ങളോളം ഡേറ്റിങ് ചെയ്തതിന് ശേഷമാണ് 2018 ല്‍ ഭാവനയുടെയും നവീനിന്റെയും വിവാഹം നടന്നത്. തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് താലിക്കെട്ട്. വിവാഹത്തിന് ശേഷം ഭാവന ചെറിയ ബ്രേക്ക് എടുത്തു. പക്ഷേ ആ ബ്രേക്ക് വിവാഹം കഴിഞ്ഞത് കൊണ്ട് മാത്രമായിരുന്നില്ല, ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ആപത്തിന്റെ അതിജീവനത്തിനുള്ള സമയം കൂടെയായിരുന്നു.
പിന്നീട് ഭാവന തിരിച്ചു വന്നതും കന്നട സിനിമകളിലൂടെ തന്നെയാണ്. പതിയെ മലയാളത്തിലും സജീവമായി. എന്നാല്‍ ഭാവന സോഷ്യല്‍ മീഡിയയില്‍ സ്വന്തം ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രം പോലും പോസ്റ്റ് ചെയ്യാതെയായതോടെയാണ് വിവാഹ മോചന ഗോസിപ്പുകള്‍ പ്രചരിച്ചത്. വിവാഹ വാര്‍ഷികത്തില്‍ പോലും ഫോട്ടോകള്‍ പങ്കുവച്ചില്ല. നവീനൊപ്പമുള്ള ഭാവനയുടെ ഫോട്ടോകളേ വരാതെയായതോടെ വിവാഹ മോചന ഗോസിപ്പുകള്‍ക്ക് ശക്തിയും കൂടി.
എന്നാല്‍ ഒരു അഭിമുഖത്തില്‍ ഭാവന ഗോസിപ്പുകള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കി. ഞങ്ങള്‍ രണ്ടു പേരും സോഷ്യല്‍ മീഡിയ പേഴ്‌സണ്‍സ് അല്ല. ഒരുമിച്ചിരിക്കുമ്പോള്‍ ആ നിമിഷം ആസ്വദിക്കും എന്നല്ലാതെ, അപ്പോഴൊരു ഫോട്ടോ എടുത്തു വയ്ക്കുകയൊന്നും ചെയ്യാറില്ല. അതുകൊണ്ട് പുതിയ ഫോട്ടോകളും ഉണ്ടാവാറില്ല. പിന്നെ ഞങ്ങളുടെ സന്തോഷമെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണം എന്നും ചിന്തിക്കാറില്ല എന്നാണ് ഭാവന നല്‍കിയ വിശദീകരണം. അതിന് ശേഷം ഗോസിപ്പുകളും അവസാനിച്ചു.




English (US) ·