ഇത്രയേ ഞങ്ങള്‍ പ്രതീക്ഷിച്ചുള്ളൂ, രണ്ടാം പകുതിയിലെ ആ രംഗം പൊളി!! കറുപ്പ് സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം

2 weeks ago 3

Authored by: അശ്വിനി പി|Samayam Malayalam15 May 2026, 12:57 p.m. IST

ഒരു ദിവസം റിലീസ് വൈകിയാലെന്താ, കറുപ്പ് ചരിത്രം ആവര്‍ത്തിക്കുകയാണ്. ഇത് പോലെയായിരുന്നു സിങ്കം, റിലീസിങ് തടസ്സം നേരിട്ടിരുന്നുവെങ്കിലും, റിലീസ് ആയപ്പോള്‍ ഹിസ്‌റ്റോറിക്കല്‍ സക്‌സസ് ആയിരുന്നു.

karuppu reviewകറുപ്പ് - സോഷ്യൽ മീഡിയ പ്രതികരണം
ഇന്നലെ, മെയ് 14 ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് കറുപ്പ് . സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് റിലീസിങ് തടസ്സം നേരിട്ടത്. വൈകിട്ടോടെ സിനിമ തിയേറ്ററുകളിലെത്തും, എത്തിയാല്‍ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും വിധം സൂപ്പര്‍ ഒരു സിനിമയായിരിക്കും എന്ന് ബാലാജി ഉറപ്പ് നല്‍കിയിരുന്നു. അത് സത്യമെന്ന്, ഇന്ന് ഫസ്റ്റ് ഡേ ഷോ കഴിഞ്ഞപ്പോള്‍ ആരാധകര്‍ പറയുന്നു.

മെയ് 15 ന്, ഇന്നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന സിനിമയാണ് കറുപ്പ്, സിനിമ സംബന്ധമായി വിജയ് ആദ്യമായി ഒപ്പുവച്ചതും കറുപ്പിന്റെ ഫാന്‍സ് ഷോയ്ക്കുള്ള പെര്‍മിഷനിലാണ്. അതുകൊണ്ട് തന്നെ ചിത്രം തുടങ്ങുന്നത് വിജയ്ക്ക് ആശംസകളും നന്ദിയും അറിയിച്ചുകൊണ്ടുള്ള കാര്‍ഡിനൊപ്പമാണ്. വിജയ് - സൂര്യ സൗഹൃദം കാണിച്ചുകൊണ്ടുള്ള താങ്ക്യു കാര്‍ഡ് ആരാധകര്‍ക്ക് ആവേശം നല്‍കി.

Also Read: 4 ആം വയസ്സ് മുതല്‍ നേരിട്ട പീഡനം, 18 ആം വയസ്സില്‍ കല്യാണം, അബോര്‍ഷന്‍; ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ച് കെനിഷാ

ഇനി വിജയ് സിനിമകള്‍ തിയേറ്ററിലേക്ക് എത്താത്ത പക്ഷം വിജയ് ഫാന്‍സും കറുപ്പ് ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ട് മാത്രമല്ല, ചിത്രം ഗംഭീരമായ മേക്കിങ് ആണെന്നാണ് ഫസ്റ്റ് ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണം. കൊമേര്‍ഷ്യല്‍ പാക്കേജ്, ആക്ഷനും ഇമോഷനും ചേര്‍ന്ന ഗംഭീരമായ ഫസ്റ്റ് ഹാഫ്, ഇന്റര്‍വെല്‍ രംഗം രോമാഞ്ചമുണ്ടാക്കി എന്നാണ് ഒരാളുടെ ട്വീറ്റ്.

വളരെ കൗതുകമുള്ള, ഒരു നൂലിഴ പോലും താഴേക്ക് പോകാത്ത മികച്ച തിരക്കഥയാണ് ആര്‍ജെ ബാലാജി ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം സായി അഭയക്കറിന്റെ സംഗീതവും, പൊളിച്ചു എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്ന്. സിനിമയിലെ ഇമോഷന്‍ രംഗങ്ങള്‍ എല്ലാം വളരെ മികച്ചു നില്‍ക്കുന്നു.


ഒന്നാം പകുതി ഇമോഷണലാണെങ്കില്‍, രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ മാസ്സാണ്. ടീസറിലോ ട്രെയിലറിലോ വെളിപ്പെടുത്താത്ത ചില സര്‍പ്രൈസിങ് ഫാന്റസി എലമന്റ്‌സും ഉണ്ട്. രണ്ടാം പകതിയിലെ ഒരു രംഗം രണ്ട് മിനിട്ട് നേരത്തോളം തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയോടെയും വിസിലടിയോടെയുമാണ് വരവേറ്റത്. സൂര്യയില്‍ നിന്ന് ശരിക്കും എന്താണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് തീര്‍ത്തും അത് തന്നെയാണ് കറുപ്പ് എന്ന ചിത്രമെന്ന് പ്രേക്ഷകര്‍ പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article