ഇത്രയേറെ ആരാധകർ വരുമെന്ന് ആര്‍സിബി പ്രതീക്ഷിച്ചിരുന്നില്ല, റോഡ്ഷോ നിർത്തിവച്ചത് സർക്കാർ: ബിസിസിഐ വൈസ് പ്രസിഡന്റ്

7 months ago 8

ഓൺലൈൻ ഡെസ്ക്

Published: June 04 , 2025 07:57 PM IST

1 minute Read

 Idrees MOHAMMED / AFP
ബെംഗളൂരുവിൽ അപകടം സംഭവിച്ചതിനെ തുടർന്ന് ആംബുലൻസിനു വഴിയൊരുക്കുന്ന പൊലീസുദ്യോഗസ്ഥർ. Photo: Idrees MOHAMMED / AFP

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നിക്കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷങ്ങൾക്കിടെ ബെംഗളൂരു നഗരത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബിസിസിഐ. ആർസിബി താരങ്ങളെ കാണാൻ ഇത്രയേറെ ആരാധകർ എത്തുമെന്ന് ക്ലബ്ബ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു.

‘‘ഇത്തരം സംഭവങ്ങൾ ഏതു സംസ്ഥാനത്തും നടക്കാം. അതിന് ഭരിക്കുന്ന പാര്‍ട്ടിയെ കുറ്റം പറയാൻ സാധിക്കില്ല. അപകടത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കരുത്. ഞ​ാൻ ഫ്രാഞ്ചൈസിയുമായി സംസാരിച്ചിരുന്നു. ഇത്രയും വലിയ തോതിൽ ആളുകൾ എത്തുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. സർക്കാർ ഇടപെട്ട് റോഡ് ഷോ നിർത്തിവച്ചിരുന്നു. പക്ഷേ സ്റ്റേഡിയത്തിനു പുറത്ത് ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.’’– രാജീവ് ശുക്ല പറഞ്ഞു.

#WATCH | Delhi: On the stampede during RCB's triumph celebrations successful Bengaluru, BCCI vice-president and Congress MP Rajeev Shukla says, "This tin hap successful immoderate authorities and the ruling enactment should not beryllium blamed for it. It should not beryllium politicised. If this happens successful a BJP-ruled… pic.twitter.com/FDPbJ56FM9

— ANI (@ANI) June 4, 2025

ആർസിബിയുടെ വിജയാഘോഷത്തിനു വേണ്ട സൗകര്യങ്ങൾ സംഘാടകർ ഒരുക്കേണ്ടതായിരുന്നെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരത്തിൽ നടത്താൻ തീരുമാനിച്ച വിക്ടറി പരേഡിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. പൊലീസിന് ഇവരെ നിയന്ത്രിക്കാൻ സാധിക്കാതെ പോയതോടെ ലാത്തിചാർജ് ഉൾപ്പടെ നടത്തേണ്ടിവന്നു. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയായിരുന്നു.

English Summary:

Stampede during RCB's triumph celebrations, BCCI vice-president Rajeev Shukla's reaction

Read Entire Article