ഇത്രയേറെ സ്‌നേഹിക്കപ്പെടുക എന്നതുതന്നെ അളവറ്റ സമ്മാനം, വാത്സല്യത്തിന് നന്ദി- മോഹന്‍ലാല്‍

8 months ago 9

22 May 2025, 08:05 AM IST

mohanlal

മോഹൻലാൽ | Photo: Facebook/ Mohanlal

65-ാം പിറന്നാള്‍ ദിനത്തില്‍ തനിക്ക് ആശംസനേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചത്.

'ജന്മദിനത്തില്‍ എനിക്ക് സ്‌നേഹം ചൊരിഞ്ഞതിന് എല്ലാവര്‍ക്കും നന്ദി. ഒരോ സന്ദേശവും ആശംസയും ഓരോ വാക്കും എനിക്ക് പ്രിയ്യപ്പെട്ടതാണ്. നിങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹം എന്നെ വിനീതനാക്കുന്നു, എന്നെ വന്നുപൊതിയുന്ന വാത്സല്യത്തിന് ഞാന്‍ നന്ദിയുള്ളവനാണ്. ഇത്രയധികം സ്‌നേഹിക്കപ്പെടുക എന്നത് മൂല്യമളക്കാന്‍ കഴിയാത്ത സമ്മാനമാണ്', മോഹന്‍ലാല്‍ കുറിച്ചു.

പിറന്നാള്‍ ദിനത്തില്‍ മയക്കുമരുന്നിനെതിരേ മോഹന്‍ലാല്‍ പ്രചാരണം പ്രഖ്യാപിച്ചിരുന്നു. 'ബി എ ഹീറോ' എന്ന ഒരു വര്‍ഷം നീളുന്ന പ്രചാരണമാണ് മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.

'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ രാത്രി 12-ന് കെയ്ക്ക് മുറിച്ച് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരും സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടു. പിറന്നാളിനോടനുബന്ധിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വം, പാന്‍ ഇന്ത്യ ചിത്രം വൃഷഭ എന്നിവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Content Highlights: Mohanlal expresses gratitude for day wishes

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article