കാരണം ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്, എനിക്ക് ആവശ്യത്തിന് പണവും ആരോഗ്യവുമൊക്കെയുണ്ട്. പണത്തിന് വേണ്ടിയല്ല, പിന്നെ എന്തിന് നിങ്ങള്‍ എന്നെ അഭിമുഖം ചെയ്യാന്‍ വരുന്നു- കാരണം നിങ്ങള്‍ അതില്‍ അത്രയും പാഷനേറ്റ് ആണ്. എന്തിനാണ് രാഷ്ട്രീയ നേതാക്കള്‍ നൂറ് വയസ്സായിട്ടും രാഷ്ട്രീയത്തില്‍ തുടരുന്നത്. എന്തിനാണ് മുകേഷ് അംബാനി ഇത്രയും പണമുണ്ടാക്കുന്നത്, ഉണ്ടാക്കുന്ന മുഴുവന്‍ കാശും ഒരിക്കലും മുകേഷ് അംബാനി ഉപയോഗിക്കാന്‍ പോകുന്നില്ല. പക്ഷേ അത് കിട്ടുമ്പോള്‍ ഉള്ള ഒരു സന്തോഷമുണ്ട്. ഞാന്‍ അതുമായി എന്റെ സിനിമ മോഹത്തെ താരതമ്യപ്പെടുത്തുകയല്ല, പക്ഷേ അത് മനുഷ്യനുള്ള ഗുണമാണ്. എന്ത് തന്നെ കിട്ടിയാലും വീണ്ടും വീണ്ടു കിട്ടാനുള്ള അത്യാഗ്രഹം. അതിന് മറ്റൊരു തരത്തില്‍ വശദീകരിക്കുന്നു എന്ന് മാത്രം.
Also Read: ദുല്‍ഖര്‍ എന്നെ പറ്റിച്ചതാണ്, ലോക ചാപ്റ്ററിലെ മൂത്തോന്‍ ഞാനല്ല; ഇപ്പോള്‍ അതെന്റെ ഉത്തരവാദിത്വമായി എന്ന് മമ്മൂട്ടിപലരും പറയും എനിക്ക് മരിക്കുമ്പോള്‍ സ്‌റ്റേജില്‍ മരിച്ചു വീഴണം എന്ന്, അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന്. അത്രയും പാഷനേറ്റ് ആയിട്ടുള്ള അഭിനേതാക്കളിവിടെയുണ്ട്. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍, ഇതാണ് അവരുടെ ശ്വാസം. നിങ്ങളുടെ ശ്വാസം നിലച്ചാല്‍ നിങ്ങളിലെ അഭിനേതാവും മരിക്കുന്നു, അഭിനേതാവ് മരിക്കുമ്പോള്‍ ശ്വാസവും നിലയ്ക്കുന്നു. ഞാന്‍ അത്തരത്തില്‍ ഒരാളാണ്. ഞാന്‍ എന്നെ അങ്ങനെ താരതമ്യപ്പെടുത്തുകയല്ല, ഏതൊരു അഭിനേതാവും അങ്ങനെയായിരിക്കും.
ഒട്ടും വയ്യാത്ത അവസ്ഥയിലും വന്ന് അഭിനയിച്ച ആളെ എനിക്കറിയാം. എം ആര്‍ രാധ എന്ന നടനെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ആരോഗ്യപരമായി അദ്ദേഹം ഒട്ടും വയ്യാത്ത അവസ്ഥയിലായിരുന്നു. രണ്ട് പേര്‍ പിടിച്ചിട്ടാണ് അദ്ദേഹം സെറ്റില്‍ എത്തിയത്. ഷോട്ടില്‍ അദ്ദേഹത്തെ കൊണ്ടിരുത്തുമ്പോഴും ഇടവും വലവും രണ്ട് പേരുണ്ടായിരുന്നു. ഡയരക്ടര്‍ ആക്ഷന്‍ പറയുമ്പോള്‍ അവര്‍ മാറി നില്‍ക്കുന്നു, അദ്ദേഹം അഭിനയിക്കുന്നു, കട്ട് വിളിക്കുമ്പോള്‍ സഹായിക്കുന്നവര്‍ വീണ്ടും എത്തുന്നു. ആ ഒരു ഷോട്ടില്‍ മുഴുവന്‍ എനര്‍ജിയോടെയാണ് അദ്ദേഹം അഭിനയിച്ചത്. അങ്ങനെയുള്ള അഭിനേതാക്കളുണ്ട്, അതാണ് പാഷന്‍
ആരോഗ്യപരമായി വയ്യാതിരിക്കുമ്പോള്‍ മാത്രമാണ് ഒന്നിലധികം ദിവസങ്ങളില്‍ ഞാന്‍ അവധി എടുക്കുന്നത്. അല്ലാതെ എനിക്ക് വിശ്രമമില്ല. ഒരാഴ്ചയില്‍ കൂടുതല്‍ വീട്ടിലിരുന്ന സമയമില്ല. അല്ലെങ്കില്‍ ഒരു സിനിമ കഴിഞ്ഞ ബ്രേക്കിലോ, മറ്റൊരു സിനിമയിലേക്ക് കടക്കുന്നതിന് മുന്‍പോ, അതുമല്ലെങ്കില്‍ ഷൂട്ടിങിന് ഇടയിലെ ബ്രേക്കിലോ ആയിരിക്കണം. എന്ത് തന്നെയായാലും സിനിമ എനിക്കൊപ്പം ഉണ്ടായിരിക്കണം- മമ്മൂട്ടി പറഞ്ഞു





English (US) ·