ഇത്രയ്‌ക്കൊന്നും കാല്‍ പൊക്കുന്നില്ല എന്നല്ലേ ലാലേട്ടാ പറഞ്ഞത്; പുലിക്ക് പിറന്നത് പൂച്ചയാവില്ലല്ലോ എന്ന് ആരാധകര്‍

1 month ago 15
തുടക്കം സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഇടിയുണ്ടോ, അടിയുണ്ടോ, ആക്ഷനുണ്ടോ, ലാലേട്ടനെ പോലെ കാല്‍ പൊക്കി അടിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ നല്‍കിയ മറുപടി വൈറലായിരുന്നു. അത്രയ്‌ക്കൊന്നും കാല്‍ പൊക്കി അടിക്കുന്നില്ല, ചെറിയ രീതിയിലുള്ള ചായയും കടിയും കാണും എന്നായിരുന്നു ലാലേട്ടന്റെ മറുപടി. എന്നാല്‍ സിനിമയില്‍ അതൊന്നുമല്ലല്ലോ ലാലേട്ടാ എന്നാണ് തുടക്കം കണ്ടിറങ്ങിയതിന് ശേഷം പ്രേക്ഷകര്‍ ചോദിക്കുന്നത്.

തുടക്കം ജനങ്ങള്‍ സ്വീകരിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഒരു പോസ്റ്ററും ഷെയര്‍ ചെയ്തിരുന്നു. പഞ്ചിങ് ബാഗിന് കിക്ക് ചെയ്യുന്ന വിസ്മയയുടെ ഒറു ഫോട്ടോ സഹിതമുള്ള പോസ്റ്ററിന് താഴെ വരുന്ന കമന്റുകള്‍ പുലിക്ക് പിറന്നത് പൂച്ചയാവില്ലല്ലോ എന്ന കമന്റുകളാണ്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടി ചുമരോട് ചേര്‍ത്ത് വയ്ക്കുന്ന ആ പോസിന് സമാനമാണ് പോസ്റ്ററിലെ വിസ്മയയുടെ ലുക്ക്. കാല്‍ ഇത്രയ്ക്ക് പൊങ്ങുന്നില്ല എന്നല്ലേ ലാലേട്ടാ പറഞ്ഞത് എന്ന് ചോദിക്കുന്ന ആരാധകരുമുണ്ട്.

Samayam Malayalamഒരച്ഛന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനാവില്ല; വിസ്മയയുടെ തുടക്കം ജനം സ്വീകരിച്ച സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍
ട്രെയിലര്‍ ലോഞ്ചിന് വന്നപ്പോഴും, അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോഴും എല്ലാം വിസ്മയ വളരെ അധികം ടെന്‍സ്ഡ് ആയിരുന്നു. താരപത്രിയുടെ സ്റ്റേജ് ഫിയറിനെ കളിയാക്കിയവരുമുണ്ട്. എന്നാല്‍ അഭിനയത്തിലേക്ക് വരുമ്പോള്‍ അത്തരം യാതൊരു സംഭവവും നടിയെ ബാധിക്കുന്നില്ല. വളരെ അനായാസം എന്നത് പോലെ ബിഹേവ് ചെയ്യുകയായിരുന്നു വിസ്മയ എന്നാണ് പ്രേക്ഷകാഭിപ്രായം.

മലയാളം ഭാഷയെ പേടിച്ചു എന്നല്ലാതെ വിസ്മയയ്ക്ക് അഭിനയത്തില്‍ യാതൊരു സംശയവും, അങ്കലാപ്പും ഉണ്ടായിരുന്നില്ല എന്ന് സംവിധായകനും പറഞ്ഞിട്ടുണ്ട്. ആദ്യ ദിവസങ്ങളിലൊക്കെ മോണിറ്റര്‍ നോക്കാന്‍ പോലും വിസ്മയ തയ്യാറായിരുന്നില്ലത്രെ. എന്നാല്‍ പതിയെ പതിയെ വിസ്മയയുടെ കോണ്‍ഫിഡന്‍സ് ലെവലില്‍ മാറ്റമുണ്ടായി. എത്രത്തോളം കോണ്‍ഫിഡന്‍സ് കൂടുന്നുവോ അത്രത്തോളം വിസ്മയയുടെ അഭിനയവും മെച്ചപ്പെട്ടു എന്നാണ് ആ മാറ്റത്തിന് സാക്ഷിയായ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറഞ്ഞത്.


ഇനിയും അഭിനയിക്കാന്‍ തന്നെയാണ് വിസ്മയയുടെ ആഗ്രഹം. സിനിമകള്‍ ഇനിയും ഒരുപാട് ചെയ്യണം എന്ന് വിസ്മയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് തന്നെ ഇത്രയും മികച്ച തുടക്കം കൊണ്ടു വന്ന വിസ്മയ തീര്‍ച്ചയായും ഇനിയുള്ള ചിത്രങ്ങളില്‍ ഇതിലും മികച്ച അഭിനയം കാഴ്ചവയ്ക്കുമെന്നും, മലയാളത്തിലെ ടോപ് ലിസ്റ്റ് നടിമാരില്‍ ഒരാളാവുമെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞിട്ടുണ്ട്. അത് നടക്കും എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പറയുന്നത്.
Read Entire Article