12 August 2025, 10:17 PM IST

ചിത്രത്തിൻെറ പോസ്റ്റർ
1999-ല്‍ റിലീസായ 'ഇന്‍ഡിപെന്‍ഡന്‍സ്' എന്ന വിനയന്‍ ചിത്രത്തിനായി സുരേഷ് പീറ്റേഴ്‌സ് സംഗീതം നല്‍കിയ 'ഒരു മുത്തം തേടി' എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം.ജി. ശ്രീകുമാര്‍, സുജാത, മനോ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു.
26 വര്‍ഷങ്ങള്‍ക്ക് ശേഷം, ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'സാഹസം' എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആന്റണി, നരേയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ബിബിന്‍ അശോകാണ് പുതിയ വേര്‍ഷന്റെ മ്യൂസിക് ഡയറക്ടര്‍. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേര്‍ഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും 'സാഹസ'ത്തിലുണ്ട്.
Content Highlights: Sahasam movie 'oru muthum thedi' opus remix released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·