ഇനി ഇല്ല ആ വാത്സല്യം! അച്ഛനില്ലെന്ന സത്യം ഉൾക്കൊള്ളാൻ വയ്യ; അന്ത്യചുംബനം നൽകാൻ എത്തിയില്ലേ എന്ന ചോദ്യം തന്നെ ആവശ്യമില്ലാത്തത്

7 months ago 10

Produced by: ഋതു നായർ|Samayam Malayalam20 Jun 2025, 10:31 am

അച്ഛന്റെ മരണം ഉണ്ടാക്കിയ വേദന അത്രവേഗമൊന്നും കാവ്യയുടെ മനസ്സിൽ നിന്നും മായില്ല. അത്രത്തോളം ആഴമായ ഒരു ബന്ധം ആ അച്ഛൻ മകൾ ബന്ധത്തിൽ ഉണ്ടായിരുന്നു

ഇനി ഇല്ല ആ വാത്സല്യം! അച്ഛനില്ലെന്ന സത്യം ഉൾക്കൊള്ളാൻ വയ്യ; അന്ത്യചുംബനം നൽകാൻ എത്തിയില്ലേ എന്ന ചോദ്യം തന്നെ ആവശ്യമില്ലാത്തത്
കാവ്യാ മാധവന്റെ അച്ഛൻ എന്നതിലുപരി നല്ലൊരു മനസ്സിനുടമ എന്നാണ് മാധവനെ കുറിച്ച് അദ്ദേഹത്തിന്റെ മാധ്യമ സുഹൃത്തുക്കളും സിനിമയിലെ പരിചയക്കാരും പറയുന്നത്. എല്ലാവരോടും സ്നേഹത്തോടെ മാത്രം സംസാരിക്കാൻ അറിയുന്ന ഒരു സൗമ്യശീലൻ. ചില മാധ്യമങ്ങൾ പലപ്പോഴായി കുടുംബത്തെ വേട്ടയാടിയപ്പോഴും അവർക്ക് എതിരെ മുഖം കറുപ്പിക്കാതെയാണ് മാധവേട്ടൻ സംസാരിച്ചിട്ടുള്ളത്. കാവ്യ നോ പറയുന്ന പല അഭിമുഖങ്ങൾക്കും പിന്നീട് അവർ യെസ് പറയാൻ കാരണവും മാധവട്ടേനായിരുന്നു. കാരണം ആരുടേയും മനസ്സ് വേദനിപ്പിക്കാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല എന്നാണ് പല മാധ്യമപ്രവർത്തകരും പറയുന്നത്. തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ ആയിരുന്നു ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വെണ്ണലയിലെ വീട്ടിൽ വച്ച് നടന്നത്.

തീർത്തും സ്വകാര്യമായ ചടങ്ങ്

ചെന്നൈയിലെ വീട്ടിൽ വച്ചാണ് മാധവന് ഹൃദയാഘാതം ഉണ്ടാകുന്നത്. സംഭവ സമയത്ത് മകൾ കാവ്യയും ദിലീപ് അടക്കമുള്ള കുടുംബവും ഒപ്പം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്നുണ്ടായ അറ്റാക്ക് ആണ് മരണത്തിലേക്ക് നയിച്ചത്.

ടിവി കണ്ടുകൊണ്ടിരിക്കുമ്പോ വയ്യാതെ വന്നു

ഈ അടുത്ത് കാവ്യക്ക് ഒപ്പം ചടങ്ങിൽ പങ്കെടുക്കാനും ചെന്നൈയിലെ മിക്ക പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു. റിപ്പോർട്ടുകൾ ശെരി എങ്കിൽ മരിക്കുന്ന ദിവസം പോലും പുറത്തൊക്കെ പോയി ഉത്സാഹത്തോടെ തിരികെ വീട്ടിൽ എത്തിയശേഷം ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും അറ്റാക്ക് ആണെന്ന് സ്ഥിരീകരിക്കുന്നതും.

നേതൃത്വം നൽകി ദിലീപ്

അദ്ദേഹത്തിന്റെ ഭൗതീകശരീരം പൊതുദർശനത്തിന് വച്ചിരുന്നില്ല. മാധ്യമവിലക്ക് ഉണ്ടായിരുന്നു.,അത്രയും അടുത്ത ആളുകൾ വീടിന്റെ ഉള്ളിൽ ചെന്നാണ് അവസാനമായി ഒരു നോക്ക് കാണുന്നത്. ഇടപ്പള്ളിയിലെ പൊതുശ്‌മശാനത്തിൽ ഇക്കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംസ്കാരം. എന്നാൽ അവിടെയും കുടുംബം ആരും പങ്കെടുക്കാൻ എത്തിയില്ല.

ആ ചോദ്യത്തിനു തന്നെ പ്രസക്തിയില്ല

എല്ലാ മരണാനന്തര ചടങ്ങുകളും നടത്തിയ ശേഷം ആണ് മൃതദേഹം സംസ്കാരത്തിനായി എത്തിച്ചത്. അന്ത്യചുംബനം നൽകാൻ പോലും കുടുംബം എത്താഞ്ഞത് എന്ത് എന്ന ചോദ്യങ്ങൾ പലരും ചോദിച്ചെങ്കിലും അത് തീർത്തും സ്വകാര്യമായി വയ്ക്കാൻ ആണ് കുടുംബം ആഗ്രഹിച്ചത്തെന്നും വ്യക്തം. അപ്പോൾ ആ ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നതാണ് യാഥാർഥ്യം.

Read Entire Article