Authored by: ഋതു നായർ|Samayam Malayalam•22 Jun 2025, 9:52 am
ദിലീപ് ധ്യാന്‍ ശ്രീനിവാസന്‍,ജോണി ആന്റണി,മഞ്ജു പിള്ള,ബിന്ദു പണിക്കര്‍,ഉര്‍വശി,സിദ്ദീഖ്,ജോസ്‌കുട്ടി നിരവധി താരങ്ങൾ ആണ് പ്രിൻസ് ആൻഡ് ഫാമിലിയിൽ അണിനിരക്കുന്നത്. ദിലീപ്- ജോണി ആന്റണി കോംബോ ഈ സിനിമയുടെ ആത്മാവ്.
(ഫോട്ടോസ്- Samayam Malayalam) ദിലീപിന്റെ ആത്മാർത്ഥ സുഹൃത്തും സഹോദര തുല്യനും ആയിരുന്ന കലാഭവൻ മണി നൽകിയ ഉപദേശത്തെ തുടർന്നാണ് താൻ അങ്ങനെ ഒരു തീരുമാനമെടുത്തത് എന്നാണ് ദിലീപ് പറയുന്നത് . മുൻപൊരു സമയത്ത് വൈറലായ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയായിരുന്നു. മണിയുടെ ഉപദേശം കേട്ട് ഏകദേശം എട്ടൊൻപതുവര്ഷത്തോളം ആ സിനിമ മാറ്റിവച്ചു എന്നാണ് ദിലീപ് പറയുന്നത്.
ALSO READ: അനീഷിനും നടി തുഷാരക്കും ഇത് പുതിയജീവിതം! എന്റെ പാർട്ണർ എന്റെ പങ്കാളി!; സന്തോഷം പങ്കുവച്ച് താരങ്ങൾചാന്തുപൊട്ടിന്റ കഥ കേട്ടതിനുശേഷം ഞാൻ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുന്നുണ്ടെന്ന് കലാഭവൻ മണിയോട് പറഞ്ഞു. അപ്പോൾ അവൻ എന്നോട് പറഞ്ഞു " എടാ അതൊന്നും ചെയ്യണ്ട, അത് ചെയ്താൽ പിള്ളേർ ഉണ്ടാവില്ല എന്ന്. ഇത് കേട്ടപ്പോൾ എനിക്ക് പേടിയായി. അങ്ങനെ 8 വർഷം ഞാൻ ആ സ്ക്രിപ്റ്റ് മാറ്റിവച്ചു. പിന്നെ മീനൂട്ടി ജനിച്ചതിനുശേഷമാണ് ഞാൻ ആ സിനിമ ചെയ്യുന്നത് എന്ന് ദിലീപ് പറയുന്ന വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്. അതേസമയം ഏറെ പ്രശംസ നേടി മുന്നേറുകയാണ് ദിലീപിന്റെ ഏറ്റവും പുത്തൻ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി.അവസാനചിത്രം റിലീസ് ചെയ്ത് ഒരു വർഷത്തിന് ശേഷം ആണ് പ്രിൻസ് ആൻഡ് ഫാമിലി റിലീസ് ചെയ്യുന്നത്. ഈ ചിത്രം ബോക്സ് ഓഫീസ് വിജയമായി മാറി. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ മൊത്തം കളക്ഷൻ ഇരുപതുകോടിക്ക് അടുത്താണ്.
എട്ടുകോടി ബജറ്റിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിന്റോ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. സാമൂഹ്യ മാധ്യമങ്ങളും അതിലുപയോഗിക്കുന്ന ഭാഷയും ജീവിത സാഹചര്യങ്ങളുമെല്ലാം എത്രമാത്രം മലയാളി ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നുവെന്ന് തുറന്നടിച്ചു കാണിക്കുകയാണ് ബിന്റോ സ്റ്റീഫനെന്ന സംവിധായകന്റെ ആദ്യ ചിത്രം പ്രിന്‍സ് ആന്റ് ഫാമിലിയിലൂടെ.





English (US) ·