Authored by: അശ്വിനി പി|Samayam Malayalam•30 Jul 2025, 3:39 pm
63 കാരനായ ടോം ക്രൂയിസിന് പുതിയ പ്രണയം. 37 കാരിയായ അന അർമാസുമായി നടൻ പ്രണയത്തിലാണെന്ന വർത്തകൾ കുറച്ച് കാലമായി സജീവമായിരുന്നു. ഇപ്പോഴിതാ അത് സ്ഥിരീകരിക്കുന്ന ഫോട്ടോകൾ പുറത്തുവരുന്നു
ടോം ക്രൂയിസും അനയും ക്യൂബൻ, സ്പാനിഷ് നടിയായ അന ഡി അർമാസുമായി ടോം ക്രൂയിസ് പ്രണയത്തിലാണ് എന്ന വാർത്തകൾ വർഷങ്ങളായി സജീവമാണെങ്കിലും, ഇതുവരെ ഇക്കാര്യത്തിൽ രണ്ട് കൂട്ടരും ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിരുന്നില്ല. പരസ്യമായി ഒന്നിച്ചു കൂടുന്ന എല്ലാ വേദികളും ഇരുവരും ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ എല്ലാ കിംവദന്തികൾക്കും ഫുൾസ്റ്റോപ്പിട്ടുകൊണ്ട്, എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകിക്കൊണ്ട് ഇരുവരും രംഗത്തെത്തിയിരിക്കുന്നു.
Also Read: എൻറെ ഭാര്യയാണ് എന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നു, പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നുച പൃഥ്വിരാജ് സുകുമാരൻ പറയുന്നുലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഓയാസിസ് കച്ചേരിയിൽ പങ്കെടുത്ത ശേഷം ടോ ക്രൂയിസും അന അർമാസും വെർമോണ്ടിലേക്ക് പോയി. അവിടെയെല്ലാം ഇരുവരും പൊതുജനങ്ങളെയൊന്നും കൂസലാക്കാതെ കൈ കോർത്ത് പിടിച്ചൊക്കെ നടക്കുകയായിരുന്നു. ഈ പ്രണയ ഗോസിപ്പുകൾ പുറത്തുവന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുവരും ഇത്ര പരസ്യമായി, പ്രണയം വെളിപ്പെടുത്തുന്ന വിധം ഇങ്ങനെ പെരുമാറുന്നത്. അത് മാത്രമല്ല, ഇരുവരും ഒന്നിച്ച് ഐസ്ക്രീം കഴിക്കാനും, ഡ്രൈവിനും പോയി എന്നുമൊക്കെയാണ് റിപ്പോർട്ടുകൾ.
Also Read: ചെറിയ നീളം കുറഞ്ഞ ഉടുപ്പിട്ടാൽ ഞാൻ വഴക്ക് പറയും! എന്റെ പൊന്നാട ഉടുത്തുകൊടുത്തിട്ടുണ്ട് ഒരിക്കൽ; ചിത്ര പറയുന്നു
1987 ൽ ആയിരുന്നു ടോം ക്രൂയിസിന്റെ ആദ്യത്തെ വിവാഹം . മിമി റോജേഴ്സ് ബന്ധം 1990 വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. 1990 ൽ നിക്കോൾ കിഡ്മാനെ വിവാഹം ചെയ്തു. പതിനൊന്ന് വർഷം ആ ദാമ്പത്യ ജീവിതം മുന്നോട്ടു പോയി. 2001 ൽ ആ വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷം, 2006 ൽ കേറ്റി ഹോൽമ്സിനെ വിവാഹം ചെയ്തു. പക്ഷേ അതും വിജയത്തിൽ എത്തിയില്ല. 2012 ൽ കേറ്റിയുമായി വേർപിരിഞ്ഞതിന് ശേഷമാണ് ടോം ക്രൂയിസ് തന്റെ പ്രണയ ജീവിതത്തിന് ഒരു മറയിട്ടത്. അതിന് ശേഷം സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കുകയായിരുന്നു 63 കാരനായ നടൻ.
സൗദിയിൽ പുതിയ വിസ നിയമങ്ങൾ പ്രവാസികളെ എങ്ങനെ ബാധിക്കും?
2011 ൽ സ്പാനിഷ് നടൻ മാർക്ക് ക്ലോടെറ്റുമായി അന അർമാസിന്റെ വിവാഹം നടന്നിരുന്നു. രണ്ട് വർഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. 2019 ൽ ഡീപ് വാട്ടർ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് അമേരിക്കൻ നടൻ ബെൻ അഫ്ളെക്കുമായി പ്രണയത്തിലായിരുന്നു നടി എന്ന് വാർത്തകളുണ്ട്. ഒയാസിസ് കൺസേർട്ടിൽ ഒന്നിച്ചു പങ്കെടുത്തതിന് ശേഷമാണ് ടോം ക്രൂയിസുമായി 37 കാരിയായ നടി അടുത്തത് എന്നാണ് റിപ്പോർട്ടുകൾ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·