Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 29 Apr 2025, 11:54 am
ഇന്ത്യൻ പ്രീമിയർ ലീഗിൽ 2028 മുതൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മത്സരങ്ങളുടെ എണ്ണം കൂട്ടാനുള്ള ആലോചനയിലാണെന്ന് ഐപിഎൽ ചെയർമാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. 20 മത്സരങ്ങൾ കൂടി കൂട്ടാനാണ് ഇപ്പോൾ ധാരണ. ഈ വിഷയത്തെ കുറിച്ച് കൂടുതൽ ചർച്ചയിലാണെന്നും ബിസിസിഐ ചെയർമാൻ പറഞ്ഞു.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ മത്സരങ്ങളുടെ എണ്ണം കൂട്ടാൻ ബിസിസിഐ
- 2028 മുതൽ ഐപിഎല്ലിൽ മാറ്റം വന്നേക്കും
- സുപ്രധാന വെളിപ്പെടുത്തൽ നടത്തി ഐപിഎൽ ചെയർമാൻ
ഐപിഎൽ (ഫോട്ടോസ്- Samayam Malayalam) ഇനി കളിമാറും; ഹോം - എവേ മത്സരങ്ങളുടെ എണ്ണം വർധിപ്പിക്കും; സുപ്രധാന വെളിപ്പെടുത്തൽ നടത്തി ബിസിസിഐ ചെയർമാൻ
അതേസമയം ഐപിഎൽ 2025 സീസൺ കൂടുതൽ ത്രില്ലിങിലേക്ക് കടന്നിരിക്കുകയാണ്. 14 പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. തുടക്കം പിഴച്ചെങ്കിലും ഏവരെയും ഞെട്ടിച്ച് മുംബൈ ഇന്ത്യൻസ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്തും ഡൽഹി ക്യാപിറ്റൽസ് നാലാം സ്ഥാനത്തും തുടരുകയാണ്.
പഞ്ചാബ് കിങ്‌സ്, ലക്‌നൗ സൂപ്പർ ജെയ്ന്റ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾ 5 , 6 , 7 എന്നീ സ്ഥാനങ്ങളിൽ തുടരുമ്പോൾ അവസാന മൂന്ന് സ്ഥാനങ്ങൾ രാജസ്ഥാൻ റോയൽസ് , സൺ റൈസേഴ്‌സ് ഹൈദരാബാദ് , ചെന്നൈ സൂപ്പർകിങ്‌സ് എന്നീ ടീമുകൾ നിലനിന്നു. മെയ് 25 നാണ് ഐപിഎൽ 2025 കിരീട പോരാട്ടം നടക്കുക.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·