Published: January 20, 2026 09:46 AM IST Updated: January 20, 2026 10:24 AM IST
1 minute Read
ന്യൂഡൽഹി ∙ ബാഡ്മിന്റനിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൈന നെഹ്‍വാൾ. 2012 ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ സൈന, കാൽമുട്ടിനേറ്റ ഗുരുതര പരുക്കും സന്ധിവാതവും കാരണം 2 വർഷമായി കോർട്ടിനു പുറത്തായിരുന്നു.
മുൻ ലോക ഒന്നാം നമ്പർ താരമായ സൈന, 2023ൽ സിംഗപ്പൂർ ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്. കഴിഞ്ഞദിവസം ഒരു പോഡ്കാസ്റ്റിലൂടെയാണ് ഇനി കോർട്ടിലേക്കില്ലെന്ന് മുപ്പത്തിയഞ്ചുകാരി സൈന പ്രഖ്യാപിച്ചത്.
‘‘രണ്ടു വർഷം മുൻപു ഞാൻ കളി നിർത്തി. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ കായികരംഗത്തേക്ക് പ്രവേശിച്ചത്, എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പിൻവാങ്ങുന്നതും; അതിനാൽ അത് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാൻ കഴിയില്ലെങ്കിൽ അത്രമാത്രം, കുഴപ്പമില്ല. കാൽമുട്ടിനേറ്റ ഗുരുതരമായ ക്ഷതം മൂലമാണ് തീരുമാനം. ഇതു മൂലം പരിശീലനം അസാധ്യമായി. ’’– സൈന പോഡ്‌കാസ്റ്റിൽ പറഞ്ഞു.
മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കുന്നത് സാഹചര്യം വ്യക്തമാക്കുമെന്നു പറഞ്ഞ സൈന, ഒരു ഔപചാരിക വിരമിക്കൽ പ്രഖ്യാപനത്തിന്റെ ആവശ്യകത താൻ കാണുന്നില്ലെന്ന് ആവർത്തിച്ചു.‘‘സൈന കളിക്കുന്നില്ലെന്ന് പതുക്കെ ആളുകൾ മനസ്സിലാക്കും.’’– താരം പറഞ്ഞു.
English Summary:








English (US) ·