Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 11 Apr 2025, 9:49 am
കഴിഞ്ഞ ദിവസമായിരുന്നു കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് റുതുരാജ് ഗെയ്ക്വാദ് പതിനെട്ടാമത് സീസണിൽ നിന്ന് പുറത്താകുന്നത്. തൊട്ടുപിന്നാലെ സിഎസ്കെയുടെ പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചിരുന്നു. അഞ്ച് തവണ ടീമിന് കിരീടം നേടിക്കൊടുത്ത എം എസ് ധോണിയെ തന്നെയാണ് നായകനാക്കിയത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്.
ഹൈലൈറ്റ്:
- ഒടുവിൽ മൗനം വെടിഞ്ഞ് റുതുരാജ് ഗെയ്ക്വാദ്
- സിഎസ്കെയെ നയിക്കാൻ വീണ്ടും ധോണി
- ധോണി ആറാം കിരീടം സ്വന്തമാകുമെന്ന പ്രതീക്ഷയിൽ ആരാധകർ
റുതുരാജ് ഗെയ്ക്വാദും എംഎസ് ധോണിയും മത്സരത്തിനിടെ (ഫയൽ ചിത്രം)“ടീമിന്റെ നിലവിലെ അവസ്ഥയിൽ നിന്ന് ടീമിനെ പുറത്തുകൊണ്ടുവരാൻ എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷെ ചില അപ്രതീക്ഷിത കാര്യങ്ങൾ സംഭവിച്ചു. ഞങ്ങൾക്ക് ഒരു മികച്ച സീസൺ മുന്നിലുണ്ട്. ഡഗ് ഔട്ടിൽ ഇരുന്നു ഞാൻ ടീമിനെ പിന്തുണക്കും, നന്ദി" എന്നും ഗെയ്ക്വാദ് കൂട്ടിച്ചേർത്തു.
അതേസമയം സീസണിൽ ഇനി എം എസ് ധോണി ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുമ്പോൾ അത് ടീം മാനേജ്മെന്റിനും സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്. കാരണം, ഐപിഎൽ ടേബിൾ നോക്കുകയാണെങ്കിൽ ഒൻപതാം സ്ഥാനത്താണ് ടീം ഇപ്പോഴുള്ളത്. അഞ്ച് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിൽ സിഎസ്കെയ്ക്ക് ജയിക്കാൻ സാധിച്ചത്. ഇനിയുള്ള സീസണിലെ ബാക്കി മത്സരങ്ങളിൽ ക്യാപ്റ്റൻസിയിൽ ഏറ്റവും കൂടുതൽ മികവ് തെളിയിച്ചിട്ടുള്ള ധോണി എത്തുമ്പോൾ ആരാധകർക്കും അത് പുതിയ പ്രതീക്ഷ നൽകുന്നതാണ്.
'ഇനി ക്യാപ്റ്റൻ ആ യുവ വിക്കറ്റ് കീപ്പർ, മാറ്റങ്ങൾ സംഭവിക്കും'; ധോണിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് പ്രതികരിച്ച് റുതുരാജ് ഗെയ്ക്വാദ്
5 ഐപിഎൽ കിരീടങ്ങളാണ് സിഎസ്കെ ധോണിയുടെ ക്യാപ്റ്റൻസി കാലഘട്ടത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. അതിൽ ഏറ്റവും അവസാനം കിരീടം സ്വന്തമാക്കിയത് 2023 ൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽച്ചുകൊണ്ടായിരുന്നു. 2024ലും ധോണി തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരും എന്ന പ്രതീക്ഷയിലിരിക്കെയാണ് മാനേജ്‌മന്റ് റുതുരാജ് ഗെയ്ക്വാദിനെ നായക സ്ഥാനം നൽകുന്നത്. ആ സീസണിൽ പ്ലേ ഓഫ് എൻട്രി നഷ്ടമാകുന്നത് നെറ്റ് റൺ റേറ്റിലെ നേരിയ ഇടിവ് ആണ്.
അതേസമയം റുതുരാജ് ഇറങ്ങിയിരുന്ന മൂന്നാം നമ്പറിൽ സിഎസ്കെ ഇനി ആരെ ഇറക്കും എന്നതാണ് ടീം നേരിടുന്ന അടുത്ത പ്രശ്നം. ഇന്ന് രാത്രിയാണ് സിഎസ്കെയുടെ സീസണിലെ ആറാമത്തെ മാച്ച് നടക്കുന്നത്. ഇതിനുമുന്പേ സർപ്രൈസ് താരം ആരാകുമെന്ന് അറിയാൻ ആരാധകരും കാത്തിരിക്കുകയാണ്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·