Published: December 22, 2025 03:32 PM IST Updated: December 22, 2025 03:53 PM IST
1 minute Read
മുംബൈ ∙ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിനു പിന്നാലെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ‘‘2023 ലോകകപ്പ് ഫൈനലിനുശേഷം ഞാൻ പൂർണ്ണമായും അസ്വസ്ഥനായിരുന്നു. ക്രിക്കറ്റ് എന്നിൽ നിന്ന് എല്ലാം എടുത്തുകളഞ്ഞതിനാൽ ഇനി ഒന്നും ബാക്കിയില്ലെന്നും വീണ്ടും ക്രിക്കറ്റ് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും എനിക്ക് തോന്നി.’’ ഞായറാഴ്ച നടന്ന മാസ്റ്റേഴ്‌സ് യൂണിയൻ പരിപാടിയിൽ രോഹിത് പറഞ്ഞു.
‘‘എല്ലാം ശരിയാകാൻ കുറച്ച് സമയമെടുത്തു. ഇത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒന്നാണെന്നും അത് എന്റെ മുന്നിലുണ്ടെന്നും ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, എനിക്ക് അത് അത്ര എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്നും. പതുക്കെ, ഞാൻ എന്റെ ഊർജ്ജം വീണ്ടെടുത്ത് വീണ്ടും കളിക്കളത്തിൽ സജീവമാകാൻ തുടങ്ങി. എല്ലാവരും അങ്ങേയറ്റം നിരാശരായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വ്യക്തിപരമായി എനിക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. കാരണം രണ്ടോ മൂന്നോ മാസം മുൻപല്ല, 2022ൽ ഞാൻ നായകസ്ഥാനം ഏറ്റെടുത്തതിനുശേഷം ഞാൻ എല്ലാം ആ ലോകകപ്പിനു വേണ്ടി സമർപ്പിച്ചിരുന്നു.’’– അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ട്വന്റി20 ലോകകപ്പായാലും ഏകദിന ലോകകപ്പായാലും ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. അത് സംഭവിക്കാത്തപ്പോൾ ഞാൻ പൂർണ്ണമായും തകർന്നുപോയി. എന്റെ ശരീരത്തിൽ ഒരു ഊർജ്ജവും അവശേഷിച്ചില്ല. എന്നെത്തന്നെ തിരികെ കൊണ്ടുവരാൻ എനിക്ക് രണ്ടു മാസമെടുത്തു.
എന്തെങ്കിലും കാര്യത്തിനായി നമ്മൾ വളരെയധികം സമർപ്പിച്ചിട്ടും ഫലം ലഭിക്കാതെ വരുമ്പോൾ, അത് വളരെ സ്വാഭാവികമായ ഒരു പ്രതികരണമാണെന്ന് ഞാൻ കരുതുന്നു. എനിക്ക് സംഭവിച്ചത് അതാണ്. പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല എന്നും എനിക്കറിയാമായിരുന്നു.
#WATCH | Gurugram, Haryana | On 2023 World Cup, Former Indian Captain Rohit Sharma says, "everyone was precise disappointed and we could not judge what happened. Personally, it was a precise pugnacious clip due to the fact that I had enactment everything into the World Cup since I took implicit arsenic the… pic.twitter.com/PklR55mavS
— ANI (@ANI) December 21, 2025നിരാശയെ എങ്ങനെ നേരിടാം, പുനഃക്രമീകരിക്കാം, പുതുതായി തുടങ്ങാം എന്നൊക്കെ എനിക്ക് അതൊരു വലിയ പാഠമായിരുന്നു. 2024ൽ നടക്കുന്ന ടി20 ലോകകപ്പിൽ മറ്റെന്തെങ്കിലും വരുമെന്ന് എനിക്കറിയാമായിരുന്നു, എന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് മാറ്റേണ്ടി വന്നു. ഇപ്പോൾ ഇത് പറയാൻ വളരെ എളുപ്പമാണ്. പക്ഷേ ആ സമയത്ത് അത് വളരെ ബുദ്ധിമുട്ടായിരുന്നു.’’ രോഹിത് ശർമ പറഞ്ഞു.
അഹമ്മദാബാദിൽ നടന്ന 2023 ഏകദിന ലോകകപ്പ് ഫൈനലിൽ, ഓസ്ട്രേലിയയോട് ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടൂർണമെന്റിൽ അതുവരെ എല്ലാ മത്സരങ്ങളും ജയിച്ച്, ഫൈനലിലെത്തിയ ഇന്ത്യയ്ക്ക് അതൊരു ഞെട്ടലായിരുന്നു. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ട്രാവിഡ് ഹെഡിന്റെ ഉജ്വല സെഞ്ചറിയുടെ കരുത്തിലാണ് ഓസ്ട്രേലിയ മറികടന്നത്. ഇതുകഴിഞ്ഞ്, ഒരു വർഷം തികയും മുൻപ് 2024ലെ ട്വന്റി20 ലോകകപ്പ് രോഹിത് ശർമയുടെ നേതൃത്വത്തിൽ തന്നെ ഇന്ത്യ നേടി. ഇതിനു പിന്നാലെ ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച രോഹിത്, നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ താരം ടീമിൽ തുടരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
English Summary:








English (US) ·