Published: December 23, 2025 09:07 AM IST Updated: December 23, 2025 10:57 AM IST
1 minute Read
ന്യൂഡൽഹി ∙ വനിതാ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെയും ഒഫിഷ്യലുകളുടെയും മാച്ച് ഫീ ഇരട്ടിയാക്കി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). ഇന്ത്യൻ വനിതാ ടീം ഏകദിന ലോകകപ്പ് ജേതാക്കളായതിന്റെ തുടർച്ചയായാണ് നടപടി. സീനിയർ വനിതാ താരങ്ങൾക്ക് ഇനി ആഭ്യന്തര മത്സരത്തിന് പ്രതിദിനം 50,000 രൂപ പ്രതിഫലം ലഭിക്കും. നേരത്തേ ഇത് 20,000 രൂപയായിരുന്നു.
ആഭ്യന്തര ഏകദിന മത്സരങ്ങളിൽ പ്ലേയിങ് ഇലവനിലുള്ളവർക്ക് 50,000 രൂപയും റിസർവ് താരങ്ങൾക്ക് 25,000 രൂപയും ലഭിക്കും. ദേശീയ ട്വന്റി20 ടൂർണമെന്റുകളിൽ പ്ലേയിങ് ഇലവനിലുള്ളവർക്ക് 25000 രൂപയും റിസർവിലുള്ളവർക്ക് 12,500 രൂപയും ലഭിക്കും.
English Summary:








English (US) ·