Published: August 25, 2026 09:42 AM IST
1 minute Read
കൊളംബോ ∙ ഇന്ത്യയ്ക്കു പുറത്തു നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ റെക്കോർഡാണ്, ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ അർധ സെഞ്ചറിയിലൂടെ പന്ത് മറികടന്നത്.
What you should work next
36 മത്സരങ്ങളിൽനിന്ന് 41.68 ശരാശരിയിൽ 2501 റൺസാണ് ഇന്ത്യയ്ക്കു പുറത്തുള്ള ടെസ്റ്റുകളിൽ പന്തിന്റെ നേട്ടം. 48 ടെസ്റ്റിൽനിന്ന് 32.84 ശരാശരിയിൽ 2498 റൺസാണ് ധോണിയുടെ പേരിലുള്ളത്.
ടെസ്റ്റ് ചാംപ്യൻഷിപ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇരുപത്തിയെട്ടുകാരൻ പന്ത് സ്വന്തമാക്കി. 42 മത്സരങ്ങളിൽനിന്ന് 2948 റൺസാണ് പന്തിന്റെ നേട്ടം. ഇത്രയും മത്സരങ്ങളിൽനിന്ന് 2917 റൺസുമായി ശുഭ്മൻ ഗിൽ തൊട്ടുപിന്നിലുണ്ട്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 89 പന്തിൽ 63 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. ആദ്യദിനം പരുക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ ഋഷഭ് പന്ത് ഇന്നലെ അർധ സെഞ്ചറി നേടി മടങ്ങിവരവ് പ്രഖ്യാപിക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ 112 റൺസ് ചേർത്ത പന്ത് – ജുറേൽ സഖ്യമാണ് ടീമിനു കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്.
English Summary:






English (US) ·