06 July 2025, 09:42 AM IST

സുരേഷ് റെയ്‌ന | Photo: twitter| Suresh Raina
ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരുടെ പ്രിയങ്കരനുമായ സുരേഷ് റെയ്‌ന ഇനി സിനിമയിലും താരമാകുന്നു. സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌നയുടെ അരങ്ങേറ്റം.
ഡ്രീം നൈറ്റ് സ്റ്റോറീസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ശരവണ കുമാർ ചിത്രം നിർമിക്കുന്നു. ചിത്രത്തിന്റെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവിട്ടിട്ടില്ല. സന്ദീപ് കെ. വിജയ് ആണ് ഛായാഗ്രാഹകൻ. ടി. മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനറാണ്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ സംഗീതസംവിധാനം നിർവഹിക്കും.
Content Highlights: Indian cricketer And Chennai Super Kings Star Suresh Raina To Debut In Tamil Film








English (US) ·