ഇനി സോക്സ് ‘കണ്ടില്ലെങ്കിലും’ കളിക്കാം! നിയമങ്ങൾ പരിഷ്കരിച്ച് ബാസ്കറ്റ്ബോൾ ഫെഡറേഷൻ: മാറ്റങ്ങൾ ഇവ

1 week ago 2

ആകാശ്

Published: September 11, 2026 10:06 PM IST Updated: September 11, 2026 10:13 PM IST

1 minute Read

basketball
പ്രതീകാത്മക ചിത്രം: മനോരമ

കോട്ടയം∙ സോക്സുകൾ ഷൂവിന് മുകളിലേക്ക് കാണണമെന്ന വാശിയും ‘അൺസ്പോർട്സ്മാൻലൈക്ക് ഫൗൾ’ പ്രയോഗവുമെല്ലാം ഒഴിവാക്കി രാജ്യാന്തര ബാസ്കറ്റ്ബോൾ ഫെഡറേഷൻ (ഫിബ). കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരിഷ്കരിച്ച നിയമങ്ങളുടെ കൂട്ടത്തിലാണ് ഇവയും ഉൾപ്പെട്ടത്. ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കണമെന്നാണ് നിർദേശം. കമ്മിഷണറും ടെക്നിക്കൽ ഡെലിഗേറ്റും ഒന്നാണെന്ന് വ്യക്തമാക്കുന്ന പുതിയ നിയമങ്ങൾ കളിയുടെ വേഗവും മാർക്കറ്റിങ് സാധ്യതകളും കൂട്ടുന്നതിനും ഫൗളിനായുള്ള തട്ടിപ്പുകൾ കയ്യോടെ പിടികൂടുമെന്നാണ് വാദം. അതേസമയം അനാവശ്യ വാക്കുകളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തി താരങ്ങളെയും റഫറിമാരെയും ആശയക്കുഴപ്പത്തിലാക്കുകയാണ് ഫിബ ചെയ്യുന്നതെന്ന ആക്ഷേപവുമുണ്ട്.

What you should work next

പ്രധാന മാറ്റങ്ങൾ ഇപ്രകാരം∙ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന അൺസ്പോർട്സ്മാൻലൈക്ക് ഫൗൾ എന്ന പ്രയോഗം എടുത്തുമാറ്റി. പകരം ‘ഡിസ്രപ്റ്റീവ്’ എന്നും ‘ഫ്ലാഗ്രന്റ്’ എന്നും രണ്ടായി തിരിച്ചു.

– ഡിസ്റപ്റ്റിവ് ഫൗൾ (DI): കളി തടസ്സപ്പെടുത്തുന്നതിനായുള്ള ചെറിയ ടാക്റ്റിക്കൽ ഫൗളുകൾ. (ഉദാഹരണത്തിന്, ഫാസ്റ്റ് ബ്രേക്ക് തടയാൻ പന്തിൽ തൊടാതെ ബോധപൂർവം വരുത്തുന്ന തടസങ്ങൾ). ടീം ഫൗളായി കണക്കാക്കി കളിക്കാരനെ പുറത്താക്കില്ല.

disruptive-foul-basketball-1109

– ഫ്ലാഗ്രന്റ് ഫൗൾ (FL): അപകടകരമായ കടുത്ത ഫൗളുകൾ. കളിക്കാരനെ പുറത്താക്കും.

flagrant-foul-basketball

∙ ടെക്നിക്കൽ ഫൗളുകളെയും രണ്ടായി തിരിച്ചിട്ടുണ്ട്.
– കാറ്റഗറി 1: പെരുമാറ്റദൂഷ്യം, അധിക്ഷേപം മുതലായവ. ഇവ ആവർത്തിച്ചാൽ പുറത്താക്കാം.
– കാറ്റഗറി 2: കളി വൈകിപ്പിക്കുന്നത് പോലുള്ള ചെറിയ പെരുമാറ്റച്ചട്ട ലംഘനങ്ങൾ. കളിക്കാരനെ പുറത്താക്കില്ല.

∙ ഫൗൾ കിട്ടുകയെന്ന ലക്ഷ്യത്തോടെ കളിക്കാരൻ ബോധപൂർവം ചെയ്യുന്ന ഷൂട്ടിങ് ശ്രമങ്ങൾക്ക് ഫ്രീ ത്രോ കിട്ടില്ല. കളിക്കാരന്റെ തോളും പന്തും ഒരേസമയം മുകളിലേക്ക് ബാസ്കറ്റിനെ ലക്ഷ്യമാക്കി ചലിച്ചു തുടങ്ങുമ്പോൾ മാത്രമാണ് ‘ആക്ട് ഓഫ് ഷൂട്ടിങ്’ ആരംഭിക്കുകയെന്ന് ഫിബ വ്യക്തമാക്കി. എതിർ താരത്തിന്റെ കയ്യേറ്റമുണ്ടായ ഉടൻ പന്ത് ബാസ്കറ്റിലേക്ക് എറിയാതെ പാസ് ചെയ്യുകയോ താഴേക്കു മാറ്റുകയോ ചെയ്താൽ ‘ആക്ട് ഓഫ് ഷൂട്ടിങ്’ ആയി പരിഗണിക്കില്ല. ഷോട്ടിനുള്ള മുന്നേറ്റം ഉണ്ടെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ ഫ്രീ ത്രോ കിട്ടൂ.

∙ ഇൻസ്റ്റന്റ് റീ പ്ലേ സിസ്റ്റം വിപുലമാക്കി : ഗോൾടെന്റിങ്, ബാസ്കറ്റ് ഇന്റർഫെറൻസ് തുടങ്ങിയവ റഫറിക്ക് എപ്പോൾ വേണമെങ്കിലും ഇൻസ്റ്റന്റ് റീ പ്ലേയിലൂടെ പരിശോധിക്കാം. അവസാന 2 മിനിറ്റിലോ ഓവർടൈമിലോ ത്രോ ഇൻ സമയത്ത് ഡിഫൻസീവ് ഫൗൾ ഉണ്ടായാൽ റഫറിക്ക് റിവ്യൂ ചെയ്യാം.

delay-of-game-basketball

∙ സെന്റർ ലൈനിനും സെന്റർ സർക്കിളിനും ബൗണ്ടറി ലൈനുകളിൽ നിന്ന് വ്യത്യസ്തമായ നിറം നൽകാം. ബൗണ്ടറി ലൈനുകൾ ഒരേ നിറത്തിലായിരിക്കണം. കളത്തിലെ മാർക്കിങ്ങുകൾക്ക് ഇവയിൽ നിന്ന് വ്യത്യസ്തമായ നിറം നൽകാം. ഇത് ബ്രാൻഡിങ്ങിന് സഹായകരമായേക്കും.

∙ അവസാന നാലിലെത്താതെ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ടീമുകളെ ഗ്രൂപ്പിലെ സ്ഥാനം, ജയം– തോൽവി, ഗെയിം പോയിന്റ് വ്യത്യാസം, ഗെയിം പോയിന്റ് എന്നിവ പരിഗണിച്ച് റാങ്ക് ചെയ്യാം.

പ്രധാന എതിർവാദങ്ങൾ∙ തോളിന്റെ ചലനം ഷൂട്ടിങ്ങിന്റെ തുടക്കമായി കണക്കാക്കുന്നതിൽ ശരീരശാസ്ത്രപരമായി തെറ്റുകളുണ്ട്. റഫറിമാർ സാധാരണ ശ്രദ്ധിക്കുന്നത് കൈകളും പന്തിന്റെ ചലനവുമാണ്. അതിനാൽ തോൾ ഉയരുന്നത് കണ്ടെത്താൻ പ്രയാസമാണ്

∙ ഫിബയും എൻബിഎയും ഒരേ കാര്യങ്ങളെ സൂചിപ്പിക്കാൻ വ്യത്യസ്ത പദങ്ങളുപയോഗിക്കുന്നതും ഡിസ്റപ്റ്റിവ് ഫൗൾ പോലെയുള്ള പുതിയ വാക്കുകളും അനാവശ്യ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.

English Summary:

FIBA has introduced caller hoops rules effectual October 1st, aiming to summation crippled velocity and selling imaginable portion curbing foul manipulation. These changes see renaming and redefining fouls, clarifying the 'act of shooting', and expanding instant replay options.

Read Entire Article