ഇനിയും ഇത് നിര്‍ത്തിയില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് ഹന്‍സിക കൃഷ്ണ; ഇതിലെന്തിനാണ് എന്നെ വലിക്കുന്നത്?

3 weeks ago 5
കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായതുകൊണ്ടു തന്നെ, ആ കുടുംബത്തില്‍ എന്ത് നടന്നാലും ആളുകള്‍ ആകാംക്ഷയോടെ ഉറ്റുനോക്കും. ഏറ്റവുമൊടുവില്‍ സിന്ധു കൃഷ്ണയുടെ അമ്മയെ കുടുംബം നോക്കുന്നില്ല എന്ന പ്രശ്‌നമാണ് പോയിക്കൊണ്ടിരിയ്ക്കുന്നത്.

സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളും യൂട്യൂബറുമായ തന്‍വി അമ്മൂമ്മയുമായി നടത്തിയ ഒരു വീഡിയോ കോള്‍ പുറത്ത് വിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വീഡിയോ കോളില്‍ അമ്മൂമ്മ എന്നെ ആരും നോക്കുന്നില്ല എന്ന് പരാതി പറയുന്നുണ്ട്. അതോടെ സിന്ധു അമ്മയെ നോക്കാത്ത മകളാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരാന്‍ തുടങ്ങി. ഇതോടെ അമ്മൂമ്മയ്ക്കും വീഡിയോ പങ്കുവച്ച തന്‍വിക്കും എതിരെ അഹാന കൃഷ്ണ രംഗത്തെത്തി.

Also Read: ചേച്ചി ക്ഷമിക്കണം! ഉര്‍വശിയുടെ കടുക് വറ സീന്‍ അനുകരിച്ച് വിദ്യ ബാലന്‍; എനിക്ക് ഒരുപാടിഷ്ടമുള്ള നടിയാണ് എന്ന്

ആ വീഡിയോ വൈറലാവുന്ന സാഹചര്യത്തിലാണ് തന്‍വിയും അമ്മൂമ്മയും മറ്റൊരു വീഡിയോ പങ്കുവച്ചത്. അഹാന തല്ലാന്‍ വന്നു എന്നും, സിന്ധു കൃഷ്ണ തന്ന തുണികള്‍ എല്ലാം തിരികെ എടുത്തു കൊണ്ടു പോയി എന്നും അമ്മൂമ്മ ആരോപിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഒരു യൂട്യൂബല്‍ സിന്ധു കൃഷ്ണയുടെ ഇളയ മകള്‍ ഹന്‍സികയെയും വിഷയത്തിലേക്ക് വലിച്ചിട്ടുകൊണ്ട് ഒരു വീഡിയോ ചെയ്തത്

ഹന്‍സിക കാരണമാണ് അമ്മൂമ്മ അങ്ങനെ പറഞ്ഞത്- എന്ന തംപ്‌നെയിലോടെ പങ്കുവച്ച വീഡിയോയ്‌ക്കെതിരെ ഹന്‍സിക ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഇനിയും ഇത് നിര്‍ത്തിയില്ലെങ്കില്‍ മാന നഷ്ടത്തിന് കേസ് കൊടുക്കും എന്നാണ് ഹന്‍സിക പറയുന്നത്.

Also Read: 17 മണിക്കൂര്‍ വേദന സഹിച്ചു, അവസാനം സിസേറിയനിലേക്ക് പോകാനുണ്ടായ കാരണം; ഡെലിവറി വീഡിയോ പങ്കുവച്ച് അഭിശ്രീ


ഇന്നലെ അഹാന പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എന്നെയും ചിത്രത്തില്‍ കാണുന്നു. ഈ യൂട്യൂബര്‍ നിരന്തരമായി എന്റെ പേരും ഫോട്ടോയും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വെറുതേ ഒരു വ്യൂസിനും വേണ്ടി ഉപയോഗിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് ഇനിയും നിര്‍ത്തിയില്ല എങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് അയാളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹന്‍സിക പറഞ്ഞത്. ഇതുപോലെ തന്റെ പേരും ഫോട്ടോയും തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു യൂട്യൂബറുടെ സ്‌ക്രീന്‍ പ്രിന്റും ഹന്‍സിക പരസ്യപ്പെടുത്തുന്നുണ്ട്.
Read Entire Article