ഇനിയും എത്ര ജീവിതങ്ങൾ നിങ്ങൾ തകർക്കും? ഇന്ത്യൻ പേസർക്കെതിരെ വീണ്ടും വെളിപ്പെടുത്തൽ, സ്ക്രീൻ ഷോട്ടുകൾ പുറത്ത്

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 30 , 2025 10:33 PM IST

1 minute Read

 R. SatishBabu/AFP
യാഷ് ദയാൽ ഐപിഎൽ മത്സരത്തിനിടെ. Photo: R. SatishBabu/AFP

മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് താരം യാഷ് ദയാലിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രംഗത്ത്. യാഷ് ദയാലുമൊത്തുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ യുവതി സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തു. വിശ്വാസ്യത ചൂഷണം ചെയ്യുകയാണ് ദയാലെന്നും, ദൈവമാണു രക്ഷിച്ചതെന്നും യുവതി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പ്രതികരിച്ചു. നേരത്തേ യാഷ് ദയാൽ വിവാഹ വാഗ്ദാനം നൽകി മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതെന്ന പരാതിയുമായി യുപി സ്വദേശിനി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോര്‍ട്ടലിനെ സമീപിച്ചിരുന്നു.

സർക്കാർ നിർദേശ പ്രകാരം കേസെടുത്ത പൊലീസ് ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. അതിനിടെയാണു പുതിയ വെളിപ്പെടുത്തൽ. ‘‘ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ എനിക്കു ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞങ്ങളോടൊക്കെ അയാൾ എന്താണു ചെയ്തത്. ഇതൊരു ചതിയല്ല, വിശ്വസ്തതയെ ചൂഷണം ചെയ്യലാണ്. ഇനിയും എത്ര ജീവിതങ്ങൾ നിങ്ങൾ ഇതു പോലെ തകർക്കും?’’– യുവതി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

വിവാഹ വാഗ്ദാനം നല്‍കിയ യാഷ് ദയാൽ തന്നെ കുടുംബത്തിനു പരിചയപ്പെടുത്തിയതായും വീട്ടിൽ താമസിപ്പിച്ചതായും യുവതി നൽകിയ പരാതിയിലുണ്ട്. ‘‘2022 ൽ ദയാലിന്റെ കുടുംബത്തോടൊപ്പം ഐപിഎൽ ഫൈനൽ കാണാൻ അഹമ്മദാബാദിലേക്കു പോയിരുന്നു. നാലര വര്‍ഷത്തോളം ഈ ബന്ധം നീണ്ടു. പിന്നീടാണു പ്രശ്നങ്ങൾ തുടങ്ങിയത്. യാഷ് ദയാൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് എന്റെ പണം തട്ടിയെടുത്തു.’’– യുവതി പരാതിയിൽ പറയുന്നു.

ആരോപണങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരമോ, താരത്തിന്റെ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ യാഷ് ദയാലിന് പൊലീസ് നോട്ടിസ് അയച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുക.

It’s truthful hard for maine to adjacent stock this.but OMG — what helium was doing with each of us. This isn’t conscionable betrayal, it’s maltreatment of trust. How galore much lives are you going to destruct similar this?
I Thank God — He saved maine from a inexpensive idiosyncratic similar you.#ShameOnYouYashDayal pic.twitter.com/3Ky57hzVs7

— fitpriya priya (@FitpriyaP) June 29, 2025

English Summary:

Yash Dayal, faces caller allegations from a pistillate claiming exploitation. The pistillate shared screenshots of chats with Dayal, alleging a breach of spot and exploitation

Read Entire Article