'ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം'; സന്തോഷം പ്രകടിപ്പിച്ച് ജി. വേണു​ഗോപാൽ

5 months ago 6

Mammootty and G Venugopal

മമ്മൂട്ടി, ജി. വേണു​ഗോപാൽ | ഫോട്ടോ: ആർക്കൈവ്സ്, വിവേക് ആർ. നായർ |മാതൃഭൂമി

മ്മൂട്ടി പൂർണ ആരോ​ഗ്യവാനായി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നു എന്ന വാർത്തയാണ് സിനിമാലോകത്തെ പുതിയ ചർച്ച. ചലച്ചിത്രരം​ഗത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളർപ്പിച്ചെത്തിയത്. ഇക്കൂട്ടത്തിൽ ​ഗായകൻ ജി. വേണു​ഗോപാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് മതിയായില്ലെന്ന് അദ്ദേഹം കുറിച്ചു.

"ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല. എൻ്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവ്വനത്തിലും മദ്ധ്യവയസ്സിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മോമൻ്റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണ്ണാരോഗ്യത്തോടെ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.

കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക ! To galore much mesmerising roles. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല." ജി. വേണു​ഗോപാലിന്റെ വാക്കുകൾ.

ഒരിടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്നുവെന്ന വാര്‍ത്തയെ കേരളം അത്യധികം സന്തോഷത്തോടെയാണ് കേട്ടത്. നിര്‍മാതാവ് എസ്. ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ സാമൂഹികമാധ്യമപോസ്റ്റുകളാണ് മമ്മൂക്കയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയത്.

കഴിഞ്ഞദിവസം നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്‌കര്‍ സൗദാന്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് നടത്തിയേക്കും എന്നും പറഞ്ഞിരുന്നു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയെത്തും.

Content Highlights: Mammootty`s instrumentality to cinema sparks joy. Singer G. Venugopal`s touching tribute

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article