മക്കളുടെ ആഗ്രഹം അതായിരുന്നു. വലിയ ആര്‍ഭാടമായി വിവാഹം നടത്തുന്നതിനോട് ഒട്ടും അവന്തികയ്ക്ക് താത്പര്യമില്ല, വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമുള്ള ഒരു ഇമോഷണല്‍ ഡസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് അവന്തിക ആഗ്രഹിച്ചത്. കല്യാണത്തിന് ആഭരമം എടുക്കണ്ടേ എന്ന് ചോദിച്ചപ്പോള്‍, വേണ്ട, എനിക്ക് അമ്മയുടെ ആഭരണങ്ങള്‍ മതി എന്ന് പറഞ്ഞു. ലോക്കറിലുള്ള എന്റെ ആഭരണങ്ങളില്‍ അവള്‍ക്കിഷ്ടമുള്ളത് ചിലത് അവള്‍ തന്നെ തിരഞ്ഞെടുത്തു. സാരിയുടുപ്പിക്കാന്‍ ആള് വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ അതിനും സമ്മതിച്ചില്ല. എന്നെ സാരി അമ്മ ഉടുപ്പിച്ചാല്‍ മതി എന്നാണ് പറഞ്ഞത്. ഇമോഷന്‍സ് അധികം പ്രകടിപ്പിക്കുന്ന ആളല്ല അവന്തിക, അവളുടെ സ്‌നേഹ പ്രകടനം ഇങ്ങനെയൊക്കെയാണ്. വധുവായി അണിഞ്ഞൊരുങ്ങിയ മകളെ കാണുന്നതും വളരെ ഇമോഷണലായിരുന്നു എന്ന് ഖുശ്ബു പറയുന്നു.
ഇത് രാമ - രാവണ യുദ്ധം! ബഹ്‌മാണ്ഡ ദൃശ്യ വിസ്മയമായി രാമായണ പാര്‍ട്ട് 1 ട്രെയിലര്‍
കല്യാണത്തിന് വളരെ കുറച്ച് ആളുകള്‍ മതി എന്നത് കാരണം ചെറുക്കന്റെ ഭാഗത്ത് നിന്ന് 50 പേരും ഞങ്ങളുടെ ഭാഗത്ത് നിന്ന് 75 പേരും മാത്രമാണ് ഉണ്ടായിരുന്നത്. മണ്ഡപത്തില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന എല്ലാവരും ഞങ്ങള്‍ക്ക് പരിചിതര്‍ മാത്രമായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാം സ്റ്റാര്‍സ് ആണെന്ന് പറയുന്നവരുണ്ട്, പക്ഷേ അവരെയൊക്കെ നാല്‍പത് വര്‍ഷത്തോളമായി എനിക്ക് അറിയാവുന്നതാണ് എന്ന് ഖുശ്ബു പറയുന്നു.
മകളുടേത് പ്രണയ വിവാഹമാണ് എന്നും ഖുശ്ബു പറയുന്നു. ആരെ പ്രണയിച്ചാലും അമ്മയോട് പറയണം, മൂന്നാമതൊരാള്‍ പറഞ്ഞ് അറിയാന്‍ ആവരുത് എന്ന് ആദ്യമേ മക്കളോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ശ്രാവണ്‍ ശ്രീനിവാസുമായി പ്രണയത്തിലായപ്പോള്‍ തന്നെ മകള്‍ എന്നോട് പറഞ്ഞിരുന്നു. ഇവന്‍ തന്നെയാണ് ഇനി എന്റെ ജീവിതം, മരണം വരെ ഒന്നിച്ച് ജീവിക്കും എന്ന് നിനക്ക് ഉറപ്പ് തോന്നുമ്പോള്‍ മാത്രമേ അച്ഛനോട് പറയാന്‍ പാടുള്ളൂ എന്ന് അന്ന് മകളോട് പറഞ്ഞിരുന്നു. അല്ലെങ്കില്‍ ബ്രേക്കപ്, അടുത്ത റിലേഷന്‍ഷിപ് എന്നൊക്കെ പറഞ്ഞാല്‍ അദ്ദേഹത്തിന് മനസ്സിലാവില്ല. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ്, അമ്മ ഞങ്ങള്‍ റെഡി അപ്പയോട് പറയാം എന്ന് പറഞ്ഞ് അവര്‍ എത്തിയത്. അതിന് ശേഷം സുന്ദര്‍ സിയോട് പറയുകയായിരുന്നുവത്രെ. ആരാണ് എന്താണ് എന്നൊക്കെ കൃത്യമായി ചോദിച്ചു മനസ്സിലാക്കിയ ശേഷം, പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഒരു വര്‍ഷത്തെ സമയം വേണം എന്ന് പറഞ്ഞു, ഞങ്ങള്‍ ഓകെ പറഞ്ഞു. അതുവരെ വളരെ സ്വകാര്യമായിരുന്നു എല്ലാം.
ശ്രാവണ്‍ മര്‍ച്ചന്റ് നേവി ഓഫീസറാണ്, അവന്തികയെ നന്നായി ടേക് കെയര്‍ ചെയ്യുന്നുണ്ട്. ഇടയില്‍ മകള്‍ക്ക് ഹൈ ഷുഗര്‍ ആയി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. പത്ത് ദിവസം ആശുപത്രിയില്‍ അവള്‍ക്കൊപ്പം നിന്ന് എല്ലാ കാര്യങ്ങളും നോക്കിയത് ശ്രാവണാണ്. ചിലപ്പോള്‍ അവന്തിക ഹൈപ്പര്‍ ആവുമ്പോള്‍, ആന്റി പ്രശ്‌നമില്ല, ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞ് അവളെ ഹാന്റില്‍ ചെയ്യാനും ശ്രാവണിന് സാധിക്കുന്നുണ്ട്.- ഖുശ്ബു പറഞ്ഞു




English (US) ·